ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദേശ ഡ്രൈവർമാരെ നിയമിച്ച്‌ രാജ്യത്തെ ഇന്ധന വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്ക് തണുപ്പൻ പ്രതികരണമാ ണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 127 ഡ്രൈവർമാർ മാത്രമേ അപേക്ഷിച്ചിട്ടു എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 27 ഡ്രൈവർ മാത്രമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന് ബിസിനസ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് ചെയ്തു . ഹ്രസ്വകാല വിസകൾ ആകർഷകമല്ല എന്നുള്ള കാരണമാണ് പ്രധാനമായും അപേക്ഷകരുടെ എണ്ണം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ഇന്ധന വിതരണത്തിനായി സൈനികരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് റിട്ടെയിൽ വിതരണക്കാർ അറിയിച്ചിരുന്നു . എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ ഇപ്പോൾ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെ ന്നാണ് റിപ്പോർട്ടുകൾ . തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് വിതരണക്കാർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ്‌ ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്.

പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ്‌ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .