ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇല്ലാതായിട്ടില്ലെന്നും അല്‍ഖൈ്വദയുമായി ചേര്‍ന്ന് പാശ്ചാത്യ ലോകത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൊറോക്കോയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ജുഡിഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ അബ്ദുല്‍ഹഖ് ഖിയാമി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐസ് തീവ്രവാദികള്‍ സഹേല്‍-സഹേറ പ്രദേശങ്ങളിലേക്കോ ലിബിയയിലേക്കോ പലയാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രിയ അസ്ഥിരതയുള്ള പ്രദേശങ്ങളാണ് ഐസ് ലക്ഷ്യംവെക്കുന്നത്. ഇവര്‍ മൊറോക്കോയ്ക്ക് മാത്രമല്ല നിലവിലെ എല്ലാ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അബ്ദുല്‍ഹഖ് ഖിയാമി പറഞ്ഞു.

അല്‍ഖൈ്വദയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തളളിക്കളയാനാവില്ലെന്നും മൊറോക്കോയുടെ ഭീകരവിരുദ്ധ സേനാത്തലവന്‍ പറയുന്നു. സൗത്തേണ്‍ അല്‍ജീരയിലെ പ്രദേശങ്ങളും നോര്‍ത്തേണ്‍ മാലിയിലെ പ്രദേശങ്ങളും അല്‍ഖൈ്വദയും ഐസ് കൈയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ഓര്‍ക്കണം, അത്തരം അധിനിവേഷങ്ങള്‍ വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഖൈ്വദയുമായി ഐസിന് വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയപരമായി അവര്‍ ഒന്നു തന്നെയാണെ്. വലിയ ദുരന്തം വിതച്ച പാരിസ്, ബ്രസല്‍സ്, ബാഴ്‌സലോണ തുടങ്ങിയ ആക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് യുറോപ്യന് പുറത്തു നിന്നാണ് എന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോ പൗരന്മമാരുടെ സഹായം ഉണ്ടായിരുന്നു. മൊറോക്കോയിലെ ജിഹാദികള്‍ യുറോപില്‍ ജീവിക്കുമ്പോള്‍ തന്നെ മൗലികവാദിയാക്കപ്പെട്ടവരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്യന്‍ പൊലീസിനെ ഞാന്‍ കുറ്റം പറയുന്നില്ല. എങ്കിലും ഇത്തരം തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ഗുരുതരമായി ബാധിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ തമ്മില്‍ വസ്തുകള്‍ കൈമാറുന്നതിനും ഒന്നിച്ചു അന്വേഷണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സഹകരണം ഉണ്ടാകുന്നില്ല. ജയിലില്‍ അടക്കപ്പെടുന്ന യുവാക്കളില്‍ പലരും മൗലികവാദികളാകുന്ന ശിക്ഷ അനുഭവിക്കുന്ന സമയത്താണ്. ആ സമയത്തുള്ള അവരുടെ കൂട്ടാളികളില്‍ നിന്നാണ് സൈദ്ധാതികപരമായി അവര്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ഹഖ് ഖിയാമി പറയുന്നു. മൊറോക്കോ അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയതായും ബയോമെട്രിക്ക് പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതായും അബ്ദുല്‍ഹഖ് ഖിയാമി കൂട്ടിച്ചേര്‍ത്തു.