റാഖ: ഐഎസ് പ്രവര്‍ത്തനം വിട്ട് തിരിച്ച് വരാന്‍ നിര്‍ബന്ധിച്ച മാതാവിനെ യുവാവ് ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ച് വെടിവച്ചു കൊന്നു. സിറിയയിലെ റാഖയിലാണ് 20വയസ്സുകാരനായ അലി സഖര്‍ അല്‍ ഖ്വാസിം എന്ന യുവാവ് 45കാരിയായ തന്റെ മാതാവിനെ വന്‍ ജനാവലിക്കു മുന്നില്‍ വച്ച് തലയിലേക്കു വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്. ഖ്വാസിം ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിനു മുന്നിലാണ് കൊല നടന്നത്. ഐഎസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുവരാനായി ഖ്വാസിമിന്റെ മാതാവ് ലെന നിരന്തരം നിര്‍ബന്ധിച്ചതിന്റെ ഫലമായാണ് ഈ ക്രൂരകൊലപാതകമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ