ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ് ഫന്ഷന്‍ (erectile dysfunction). മൂലകോശങ്ങളുടെ കുത്തിവയ്പ്പിലൂടെ 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ലിംഗത്തിലേക്ക് നേരിട്ട് കുത്തിവയ്പ്പ് നൽകിയ പുരുഷന്മാർക്ക് അവരുടെ ലൈംഗിക ബന്ധത്തിൽ പുരോഗതി നേടാൻ സാധിച്ചുവെന്ന് രണ്ട് പുതിയ പഠനങ്ങളിൽ നിന്ന് വ്യക്തമായി. മൂലകോശങ്ങളുടെ കുത്തിവയ്പ്പ് കേടായ കോശങ്ങളെ മാറ്റി സ്ഥാപിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാം. രക്തക്കുഴലുകൾ വികസിപ്പിച്ചുകൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുന്ന സിൽഡെനാഫിൽ (വയാഗ്ര) പോലുള്ള മരുന്നുകൾ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 40 ശതമാനം കേസുകളിലും ഇത് പ്രവർത്തിക്കുന്നില്ല. ഇതിനൊരു ബദൽ മാർഗം എന്നോണമാണ് പുതിയ രീതി വികസിപ്പിച്ചിരുന്നത്.

യൂറോളജി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച് കുത്തിവയ്പ്പ് സ്വീകരിച്ച പുരുഷന്മാരിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്ധാരണക്കുറവ് പരിഹരിക്കപ്പെട്ടതായി തെളിഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തെ പഠനത്തിൽ, പത്ത് പുരുഷന്മാരുടെ മജ്ജയിൽ നിന്ന് മൂലകോശങ്ങൾ എടുത്തു. പ്രോസസ് ചെയ്ത സാമ്പിളുകൾ ലിംഗത്തിലേക്ക് കുത്തിവച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച 40 ശതമാനം പുരുഷന്മാരിലും ഉദ്ധാരണശേഷി വർധിച്ചുവെന്ന് സൈറ്റോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും ഗവേഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനാണ് ശാസ്ത്രഞ്ജർ ശ്രമിക്കുന്നത്.