തിരിച്ചുവരവിന്റെ സൂചന നല്‍കി പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു. ലോക സംഗീത ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം പാട്ടുപാടിയത്. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങളാണ് അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം പാടിയത്.

വയലാര്‍ സാംസ്കാരികവേദിയും റെഡ്എഫ്എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം അമ്പിളിച്ചേട്ടന്‍ പാട്ടുപാടിയത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും എഫ്എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്‌കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീതദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പരിപാടി നടന്നത്.