ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുത്തറ പരാതി നല്‍കി. ചേര്‍ത്തല ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ നിര്‍ണായക മൊഴി പോലീസിന് നല്‍കിയ രൂപതയിലെ മുതിര്‍ന്ന വൈദികനും, കേസിലെ പ്രധാന സാക്ഷിയായ ഫാ. കുര്യാക്കോസ്, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതു മുതല്‍ കടുത്ത ആശങ്കയിലായിരുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച് ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു.
പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.
ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു.
ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.കുര്യാക്കോസ് അച്ചനെ കൊന്നതാണെന്ന് ജോസ് കാട്ടുത്തറ പറഞ്ഞു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറിലുള്ള ബന്ധു ബേബിച്ചന്‍ പ്രതികരിച്ചു.
Leave a Reply