തമിഴ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയിയുടെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെ ഒരുക്കിയ ‘ജനനായകൻ’ ഗുരുതര പ്രതിസന്ധിയിലായി. ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമടക്കം നിയമനടപടികൾ നടന്നെങ്കിലും പ്രദർശനാനുമതി ലഭിച്ചിട്ടില്ല.
പൊങ്കൽ റിലീസായി ചിത്രം എത്തുമെന്നായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ മാത്രം 150 മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ റിലീസ് വൈകിയതോടെ നിർമാതാവിനൊപ്പം തമിഴ്നാട്ടിലെ തീയേറ്ററുകൾക്കും 100 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.
പൊങ്കൽ സമയത്ത് ശിവകാർത്തികേയന്റെ ‘പരാശക്തി’ 55 കോടി രൂപയും ജീവയുടെ ചിത്രം 30 കോടി രൂപയും നേടി. ആകെ ബോക്സ് ഓഫീസ് വരുമാനം 85 കോടി രൂപയിൽ ഒതുങ്ങി. ‘ജനനായകൻ’ കൂടി റിലീസ് ചെയ്തിരുന്നുവെങ്കിൽ കുറഞ്ഞത് 100 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. റിലീസ് വൈകുന്നത് 2026-ലെ ആദ്യ മാസങ്ങളിലെ തമിഴ് സിനിമാ ഷെഡ്യൂളുകളെയും ബാധിക്കുന്നുവെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.











Leave a Reply