ബെംഗളുരു: നിക്ഷേപത്തട്ടിപ്പു കേസില്‍ കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആംബിഡന്റ് ഗ്രൂപ്പിനെ നിക്ഷേപത്തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാനായി കോടികള്‍ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
കമ്പനിയെ സഹായിക്കാനായി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കമ്പനിയടമ സയിദ് അഹമ്മദ് ഫരീദിനോട് 21 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ രണ്ടു കോടി രൂപയായും 18 കോടി രൂപയുടെ 57 കിലോ സ്വര്‍ണ്ണമായും നല്‍കിയെന്നുമാണ് സയിദ് അഹമ്മദിന്റെ മൊഴി. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേവാഗസ്ഥന് കൈക്കൂലിയായി ഒരു കോടി നല്‍കിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. കേസില്‍ കമ്പനിയുടമ സയിദ് അഹ്മ്മദ് ഫരീദിനെ ചോദ്യം ചെയ്തപ്പോഴാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ പങ്ക് പുറത്തായത്. ഇന്നലെയാണ് റെഡ്ഡി ചോദ്യം ചെയ്യലിനായി ഹാരായത്.
ഇയാള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒളിവിലായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഇദേഹം വീഡിയോ പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. ഇല്‍തിനിടെ മൂന്നു വര്‍ഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു.
Leave a Reply