ആഷ് എന്നുവിളിക്കാന്‍ അവളെന്താ നിന്റെ ക്ലാസ്‌മേറ്റാണോ ? പൊട്ടിത്തെറിച്ച് ജയാബച്ചന്‍. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ ജയാ ബച്ചന്‍ പ്രതികരിക്കും. മറുവശത്ത് ആരായാലും അത് ജയയെ ബാധിക്കില്ല. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ ഒരിക്കലും മുഖം കറുപ്പിക്കാത്ത അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യയ്ക്കും ചെറുതല്ലാത്ത തലവേദനകള്‍ സൃഷ്ടിക്കാറുണ്ട് ജയയുടെ ഈ എടുത്തു ചാട്ടം.

ഇഷ ഡിയോളിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഐശ്വര്യയും ജയാബച്ചനുമെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഐശ്വര്യയെക്കണ്ട ഫൊട്ടോഗ്രാഫര്‍ ആവേശത്തോടെ ഐശ്യര്യയോടു ഫോട്ടോയ്ക്കു പോസ് ചെയ്യാനാവശ്യപ്പെട്ട് ആഷ് എന്ന് അഭിസംബോധന ചെയ്തു. അതു ജയാബച്ചന് തീരെ ഇഷ്ടപ്പെട്ടില്ല. ഐശ്വര്യയെ ആഷ് എന്ന് അഭിസംബോധന ചെയ്യാന്‍ അവള്‍ നിന്റെ സഹപാഠിയാണോ പേര് വിളിക്കൂ എന്ന് പറഞ്ഞായിരുന്നു ജയയുടെ ആക്രോശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമപ്രവര്‍ത്തകരോടുള്ള അമ്മായിയമ്മയുടെ പെരുമാറ്റം കണ്ട് അമ്പരന്നു പോയെങ്കിലും നിര്‍വികാരമായ ഒരു ഭാവം മുഖത്തു നിലനിര്‍ത്തി ആ സാഹചര്യത്തില്‍ നിന്ന് എത്രയും പെട്ടന്ന് മാറിനില്‍ക്കാനാണ് ഐശ്വര്യ ശ്രമിച്ചതെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പറഞ്ഞത്. ചടങ്ങില്‍ വെച്ച് തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിക്കും ജയ കണക്കിന് കൊടുത്തിരുന്നു. പൂജയ്‌ക്കെത്തിയ പൂജാരി നടിമാരെ ഒന്നാകെ കണ്ടതോടെ പൂജ നിറുത്തി സെല്‍ഫിയെടുക്കാനായി ഓടിനടന്നു.

ഇതുകണ്ട് ജയാ ബച്ചന്‍ വയലന്റായി. നിങ്ങള്‍ ആദ്യം പൂജ പൂര്‍ത്തിയാക്കൂ, സെല്‍ഫിയെടുക്കലൊക്കെ അതിനു ശേഷമാകാം എന്നു പറഞ്ഞ് ജയ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പൂജാരി ഫോണ്‍ തിരികെ വച്ച് ജോലിയില്‍ മുഴുകി. ഇഷയുടെ ചടങ്ങിന് മുന്‍നായികമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. ഇവരെല്ലാം ജയയുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു