ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത ഗര്‍ഭിണിയായിരുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന വാദവുമായി ബംഗളൂരു സ്വദേശി അമൃത രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ മദ്രാസ് ഹെക്കോടതിയിലെത്തിയത്. അമൃത ജനിച്ച 1980കളിലെ ജയലളിതയുടെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ സമയത്ത് ജയലളിത ഗര്‍ഭിണിയായിരുന്നെല്ലന്നും അമൃത സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം ജയലളിത തന്റെ അമ്മയാണെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്തി ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നും അമൃത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജയലളിതയെ പരിചരിച്ച ആശുപത്രിയില്‍ രക്ത സാമ്പിളുകളില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. അതേസമയം ജയലളിതയുടെ ബന്ധുക്കളില്‍ ആരുടെയെങ്കിലും ഡി.എന്‍.എ പരിശോധിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അമൃത ജനിക്കുന്നതിന് ഒരു മാസം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ജയലളിത ഗര്‍ഭിണിയായതിന്റെ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് അമൃതയുടെ വാദത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ബന്ധുക്കളുടെ ഡി.എന്‍.എ ടെസ്റ്റായിരിക്കും ഇനി അമൃതയുടെ ഏക ആശ്രയം. എ.ഐ.ഡി.എം.കെ നേതാവും തമിഴ്നാട്ടിലെ ഏറ്റവും സ്വീകാര്യയുമായ മുഖ്യമന്ത്രിയായിരുന്ന ജയലളിത 2016 ഡിസംബറിലാണ് മരണപ്പെടുന്നത്.
Leave a Reply