ടോം ജോസ് തടിയംപാട്

ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനക്കു തുടക്കവും JSVBS 2017ഉം നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ വിബിഎസില്‍ വി. കുര്‍ബാനയെപ്പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇത് ആദ്യത്തെ കാല്‍വെയ്പാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിടെ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്കു വി.കുര്‍ബാനയെപ്പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില്‍ നിന്നും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു. ഏതെങ്കിലും കുട്ടികള്‍ക്കു താമസസൗകര്യം ആവശ്യമെങ്കില്‍ ആയതിനും സൗകര്യം ഏര്‍പ്പെടുത്തതായിരിക്കും.

വി. കുര്‍ബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്‌നേഹവിരുന്നും നടത്തപ്പെടും. ക്ലാസുകള്‍ക്കും വി.കുര്‍ബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസും നേതൃത്വം നള്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കു് സെക്രട്ടറി മാത്യു ജോണ്‍ (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.