ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക് ഫീൽഡിൽ മുൻ ഭാര്യയുടെ കാമുകനെ ക്രൂരമായി മർദ്ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ അതിക്രമം കാണിച്ചത്. കിടപ്പു മുറിയിൽ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ ക്രൂരമായി ഇഷ്ടിക കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ക്രൂരമായ ആക്രമണത്തെ തുടർന്ന് കടപ്പുമുറിയിലാകെ രക്തം കെട്ടി കിടക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ ആൺ സുഹൃത്തിനെ പിന്തുടർന്ന് ആക്രമണം തുടരുകയും ചെയ്തു. വീടിനു പുറത്ത് ഇവർ തമ്മിലുള്ള അടിപിടി തുടർന്നതായി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

സംഭവത്തിൽ 36 വയസ്സുകാരനായ മക്‌സിമിയുക്ക് കുറ്റം ചെയ്തതായി കോടതിയിൽ സമ്മതിച്ചു. മുൻ ഭാര്യ നൽകിയ പരാതിയിൽ ഇയാൾ വെയ്ക്ക്‌ഫീൽഡിലെ ലുപ്‌സെറ്റിലെ ഗാർഗ്രേവ് പ്ലേസിലെ വീട്ടിൽ കവർച്ച നടത്തിയതായി ആദ്യം ആരോപിച്ചിരുന്നു . എന്നാൽ പിന്നീട് ആ കുറ്റം ഒഴിവാക്കി. മക്‌സിമിയുക്കിനും മുൻ ഭാര്യയിൽ മൂന്ന് കുട്ടികൾ ആണ് ഉള്ളത്. തൻറെ ഭാര്യയുടെ കാമുകനെ ആക്രമിക്കാൻ ചെന്നപ്പോൾ അയാളുടെ ഒപ്പം അവരുടെ ഇളയ മകളും ഉണ്ടായിരുന്നു. നേരത്തെയും തന്റെ പങ്കാളിയെ ആക്രമിച്ചതിന് ഇയാൾക്ക് എതിരെ കേസ് ഉണ്ടായിരുന്നു. മക്‌സിമിയുക്കിന് 18 മാസത്തെ ജയിൽ ശിക്ഷയും 250 മണിക്കൂർ ശമ്പളമില്ലാത്ത ജോലിയും കോടതി ശിക്ഷ വിധിച്ചു. ഇതു കൂടാതെ ഇരയ്ക്ക് 500 പൗണ്ട് നഷ്ടപരിഹാരവും നൽകണം.











Leave a Reply