ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിക്കുന്ന ജെബിൻ സെബാസ്റ്റ്യൻ (40) നിര്യാതനായി. കേരളത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജെബിൻ. ഹൃദയാഘാതം ആണ് മരണകാരണം. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഭാര്യ പാലാ സ്വാദേശിനിയാണ്. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. മൂത്തകുട്ടികളുടെ പ്രായം പത്ത്, നാല് വയസ്സുള്ളപ്പോൾ ഇളയകുട്ടിക്ക് വെറും 7 മാസം മാത്രം പ്രായമുള്ളപ്പോൾ ആണ് പിതാവിന്റെ ആകസ്മിത വേർപാട്.
യുകെയിലെത്തിയിട്ട് നാല് വർഷം മാത്രം ആയിരിക്കെയാണ് ജെബിന്റെ ആകസ്മിക വേർപാട്. വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയേറ്റർ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ജെബിൻ.
ജെബിൻ സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply