ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27) ആണ് മരണമടഞ്ഞത്. ലീഡ്‌സിൽ എ 647 കനാൽ സ്ട്രീറ്റിലൂടെ ബൈക്കിൽ സഞ്ചരിക്കവെയാ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്നാണ് അപകടം നടന്നത്. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി എത്തിയ ജെഫേഴ്‌സൻ, പഠനശേഷം ലീഡ്‌സിൽ ജോലി ചെയ്യുകയായിരുന്നു.

ജെഫേഴ്സന്റെ ലൈസൻസിൽ നൽകിയിട്ടുള്ള മേൽവിലാസത്തിൽ പോലീസ് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെയിലുള്ള സുഹൃത്തുക്കൾ അറിയുന്നത്. ഇതിന് പിന്നാലെ ദുബായിലുള്ള മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെഫേഴ്‌സന്റെ പിതാവ് ജസ്റ്റിൻ പെരേര, തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ്. ജസ്റ്റിന്‍ പെരേരയും കുടുംബവും ജോലി സംബന്ധമായി താമസിക്കുന്നത് ദുബായില്‍ ആണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ജെഫേഴ്‌സൺ ജസ്റ്റിന്റെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.