പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജെസ്ന ജയിംസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറാ ദൃശ്യങ്ങളിലാണ് ജസ്നയുള്ളത്. ഈ കാമറാദൃശ്യങ്ങൾ നേരത്തെ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു.

പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44 ന് കടയുടെ മുന്നിലൂടെ പോകുന്ന ജസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്ക് ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനേയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഇല്ലെന്നാണ് വിവരം. രാവിലെ ജെസ്ന ധരിച്ചിരുന്നത് ചുരിദാർ ആണെന്നാണ് എരമേലിയിൽ കണ്ടവരുടേയും മറ്റും മൊഴി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസ് വീണ്ടും സ്ഥിരീകരിക്കും. നിർണായകമായ ഈ ദൃശ്യങ്ങളിൽ പ്രതീക്ഷ വക്കുകയാണ് പൊലീസ്.

മാർച്ച് 22 ന് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്നയെ രാവിലെ 10.30 ന് എരുമേലിയിൽ ബസിൽ ഇരിക്കുന്നതായി കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.