വിവാദങ്ങള്‍ സൃഷ്ടിച്ച ജസ്‌ന മിസ്സിംഗ് കേസ് വഴിത്തിരിവിലെന്നു സൂചന. ജെസ്‌നയെ കണ്ടെത്തിയതായി ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇതിന്റെ ആധികാരികതയെ കുറിച്ച്‌ വ്യക്തമല്ല. വാര്‍ത്തയില്‍ ജെസ്‌നയെ കോവിഡ് പരിശോധനക്കിടയില്‍ കര്‍ണ്ണാടകയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു എന്നാണ്. അതെ സമയം ജസ്‌ന ഗര്ഭിണിയാണെന്നും റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ജസ്‌നയെ കണ്ടെത്തിയതായുള്ള വിവരങ്ങള്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കോളജ് വിദ്യാര്‍ത്ഥി ജസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കിയിരുന്നു. ജസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്ത തള്ളിയ എസ്.പി, ചില പോസിറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ ജസ്‌നയെ അന്യ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസിറ്റീവായ വാര്‍ത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് എസ്.പിയുടെ പ്രതികരണം.2018 മാര്‍ച്ച്‌ 20നാണ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്.