ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യാത്രക്കാരന്റെ ലാപ്ടോപ്പിന് തീപിടിച്ചതിനെ തുടർന്ന് 127 പേരുമായി പോയ ജെറ്റ് ബ്ലൂ വിമാനം അടിയന്തിരമായി നിലത്തിറക്കി. ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ജെഎഫ്‌കെ ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു സംഭവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപ്പിടിത്തത്തിൽ എഴ് യാത്രക്കാർക്ക് കൈക്ക് പൊള്ളലേൽക്കുകയും കുറച്ച് പേർക്ക് പുക ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. അപകടകരമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും യാത്രക്കാർ ഇതുവരെ പുറത്ത് വന്നിട്ടില്ല. ലാപ്ടോപ്പിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർ നടത്തിയ സമയോചിതമായ ഇടപെലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.

അടിയന്തര രക്ഷാ സംവിധാനം ഉപയോഗിച്ച് 67 പേരെ ആദ്യം ജീവനക്കാർ ഒഴിപ്പിച്ചു. ബാക്കി 60 പേരെ സാധാരണഗതിയിൽ പുറത്തെത്തിച്ചെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. അപകടത്തെ തുടർന്ന് ജെറ്റ് ബ്ലൂ അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.