ഫുഡ് ഡെലിവറി ഏജന്റുമാരുടെ വേഷത്തിലെത്തി ജൂവലറിയിൽ കവർച്ച നടത്തി രണ്ടംഗ സംഘം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രണ്ടുപേർ ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. ബ്ലിങ്കിറ്റിന്റെയും സ്വിഗ്ഗിയുടെയും ഡെലിവറി ഏജന്റുമാരുടെ വേഷത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ ജൂവലറി ജീവനക്കാരനെ തള്ളിമാറ്റി കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും വേഗത്തിൽ ഡിസ്‌പ്ലേ കെയ്സുകളിൽനിന്ന് ആഭരണങ്ങൾ വാരിയെടുത്ത് ബാഗുകളിൽ നിറച്ചു. നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കൈക്കലാക്കി പ്രതികൾ ഇരുചക്രവാഹനത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കടയിൽനിന്ന് ഏകദേശം 20 കിലോഗ്രാം വെള്ളിയും 125 ഗ്രാം സ്വർണ്ണവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply