പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. എന്നാല്‍ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നിങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്.
പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.
Leave a Reply