ലണ്ടന്‍: 200 മില്ല്യണ്‍ മുതല്‍ മുടക്കില്‍ യുകെയില്‍ റെയില്‍ ഫാക്ടറി നിര്‍മ്മിക്കുന്നു. പദ്ധതി ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് 1,700 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍ ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈമെന്‍സ് എന്ന കമ്പനിയാണ് റെയില്‍ ഫാക്ടറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനു ശേഷം എത്രയും പെട്ടന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. നിര്‍മ്മാണ രംഗത്തും എഞ്ചിനിയറിംഗ് സംബന്ധ ജോലികള്‍ക്കുമായി ഏതാണ്ട് 700 ഓളം തൊഴിവസരങ്ങള്‍ പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടാകും. ഇതു കൂടാതെ 250 അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
യുകെയില്‍ മുഴുവനായി 17,00 ഓളം അപ്രത്യക്ഷ തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക്കൂട്ടലുകള്‍. സൈമെന്‍സ് കമ്പനിയുടെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണ് റെയില്‍ ഫാക്ടറി. ഇതിന് മുന്‍പ് 300 മില്ല്യണ്‍ മുതല്‍ മുടക്കില്‍ വിന്റ് ടര്‍ബൈന്‍ ബ്ലേഡ് ഫാക്ടറി കമ്പനി നിര്‍മ്മിച്ചിരുന്നു. ഈസ്റ്റ് ഹള്ളില്‍ നിന്നും 30 മൈല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ കമ്പനി നൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൈമെന്‍സ് കമ്പനി ഭാവിയില്‍ റെയില്‍ മേഖലയിലെ വ്യവസായത്തില്‍ വിജയം കൈവരിക്കും. പുതിയ പദ്ധതിയുടെ പ്രഖ്യാപനം അതിലേക്കുള്ള വഴിയാണെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ജ്യൂയര്‍ജെന്‍ മേയിര്‍ പറഞ്ഞു. പുതിയ പദ്ധതിയെ യുകെ വ്യാവസായിക ലോകം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കികൊണ്ടിരിക്കുന്നത്.
യുകെയുടെ പല പ്രദേശങ്ങളും പദ്ധതി ആവശ്യത്തിനായി പരിശോധിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളും ഈ പദ്ധതി നടപ്പിലാക്കാന്‍ യോജിച്ചതായിരുന്നില്ല. അവസാനം ഗൂളില്‍ കമ്പനിയുടെ ആവശ്യാനുശ്രുതമുള്ള സ്ഥലം കണ്ടെത്തി. വലിയ അളവില്‍ ഭൂമി പദ്ധതിക്കായി ആവശ്യമുണ്ട്. കൂടാതെ ഫാക്ടറി നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായി സ്‌കില്‍ഡ് തൊഴിലാളികളും ഉള്‍പ്പെടുന്ന സ്ഥലമായിരുന്നു കമ്പനി അന്വേഷിച്ചു കൊണ്ടിരുന്നത്. മേയിര്‍ പറഞ്ഞു. നിലവില്‍ 4,400 ഓളം ആളുകള്‍ക്ക് കമ്പനി റെയില്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറില്‍ 15,000ത്തോളം പേര്‍ക്കും കമ്പനി തൊഴില്‍ നല്‍കുന്നതായി സൈമെന്‍സ് അറിയിച്ചു. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് മേയില്‍സ് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply