സെന്റ് തോമസ് മോർ ചർച്ച് ചെല്‍ട്ടന്‍ഹാം കാതോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ മധ്യസ്ഥരായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷം സെപ്റ്റംബര്‍ 28, ഞായറാഴ്ച സെന്റ് തോമസ് മോർ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2:30-ന് ഇടവക വികാരി റെവ്. ഫാ. ജിബിന്‍ വമാറ്റത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന റെവ്. ഫാ. ബിജു നരണത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

തിരുന്നാള്‍ കുര്‍ബാനക്ക് ശേഷം ലദീഞ്ഞു, തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വിവിധ കലാപരിപാടികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വാക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവും ആക്കി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും അനുഗ്രഹങ്ങള്‍ നേടുവാനും, ആഘോഷങ്ങളുടെ ഭാഗമാകുവാനും ഇടവക വികാരി ഫാ. ജിബിന്‍ വമാറ്റത്തില്‍ ഏവരെയും ഭക്തിയാദരപൂര്‍വ്വം ക്ഷണിക്കുന്നു.

തിരുന്നാളിന്റെ സുഖമായ നടത്തിപ്പിനായി ബിനീഷ് ജോസഫ്, ജെപി കുര്യാക്കോസ്, നീനാ ജൂഡ്, ജെറി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.ചെല്‍റ്റന്‍ഹാമില്‍

പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ആഘോഷം

സെന്റ് തോമസ് മോര്‍ ചര്‍ച്ച് ചെല്‍ട്ടന്‍ഹാം കാതോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ മധ്യസ്ഥരായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷം സെപ്റ്റംബര്‍ 28, ഞായറാഴ്ച സെന്റ് തോമസ് മോര്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2:30-ന് ഇടവക വികാരി റെവ്. ഫാ. ജിബിന്‍ വമാറ്റത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന റെവ്. ഫാ. ബിജു നരണത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

തിരുന്നാള്‍ കുര്‍ബാനക്ക് ശേഷം ലദീഞ്ഞു, തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വിവിധ കലാപരിപാടികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വാക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവും ആക്കി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും അനുഗ്രഹങ്ങള്‍ നേടുവാനും, ആഘോഷങ്ങളുടെ ഭാഗമാകുവാനും ഇടവക വികാരി ഫാ. ജിബിന്‍ വമാറ്റത്തില്‍ ഏവരെയും ഭക്തിയാദരപൂര്‍വ്വം ക്ഷണിക്കുന്നു.

തിരുന്നാളിന്റെ സുഖമായ നടത്തിപ്പിനായി ബിനീഷ് ജോസഫ്, ജെപി കുര്യാക്കോസ്, നീനാ ജൂഡ്, ജെറി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.