WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോമി കുര്യാക്കോസ് 
ബോൾട്ടൻ: ബോൾട്ടൻ സെൻ്റ് ആൻസ് സീറോ മലബാർ മിഷൻ്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ഇടവക മാധ്യസ്ഥ വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 6,7,8 തീയതികളിൽ ബോൾട്ടൻ ഫാൻവർത്ത് ഔർ ലേഡി ഓഫ് ലൂർദ്ദ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
സെപ്റ്റംബർ 6, വെള്ളിയാഴ്ച വൈകുന്നേരം 6.45 – ന് ഔർ ലേഡി ഓഫ് ലൂർദ്ദ് പള്ളി വികാരി റവ. ഫാ. ഡേവിഡ് ചിനാരി കൊടിയേറ്റ് നിർവഹിക്കുന്നതോടെ ഭക്തി നിർഭരമായ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു, ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ രൂപത ക്നാനായ സമൂഹത്തിന്റെ ചുമതലയുള്ള റവ. ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.  സെൻ്റ് ആൻസ് മിഷൻ ഡയറക്ടർ റവ. ഫാ. ജോൺ പുളിന്താനത്ത്, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. സ്റ്റാന്റോ വഴീപറമ്പിൽ എന്നിവർ സഹകാർമ്മികരായിരിക്കും.
തിരുനാളിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 7,  ശനിയാഴ്ച വൈകിട്ട് 6. 30 – ന് റവ. ഫാ. ഡേവിഡ് ചിനാരിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന (ഇംഗ്ലീഷ്) അർപ്പിക്കും. റവ. ഫാ. സ്റ്റാന്റോ വഴീപറമ്പിൽ സഹകാർമ്മികരായിരിക്കും.
മുഖ്യതിരുനാൾ ദിനമായ സെപ്റ്റംബർ 8, ഞായറാഴ്ച രാവിലെ 11.30 – ന് ആഘോഷമായ തിരുനാൾ കുർബാന. സിറോ മലബാർ ബ്ലാക്‌ബേൺ, ബ്ലാക്‌പൂൾ മിഷനുകളുടെ ഡയറക്ടർ  റവ. ഫാ. ജോസഫ് കീരംതടത്തിൽ മുഖ്യകാർമ്മികനായിരിക്കും. വിശുദ്ധ കുർബാനയ്ക്കു ശേഷം വി അന്നയുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ ശേഷം, മൂടി നേർച്ചക്കും കഴുന്ന് എഴുന്നള്ളിപ്പിനും ഉള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. തുടർന്നു നടക്കുന്ന സ്നേഹ വിരുന്നോടെ നിരുന്നാൾ അവസാനിക്കും.
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മിഷൻ ഡയറക്ടർ റവ. ഫാ. ജോൺ ഫാ. ജോൺ പുളിന്താനത്ത്, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. സ്റ്റാന്റോ വഴീപറമ്പിൽ, കൈക്കാരൻമാരായ ജോമി സേവ്യർ, സാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നതായും,  തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും മാദ്ധ്യസ്ഥതയിൽ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും സംഘാടകർ അറിയിച്ചു.