സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന വിജി ദേവസ്യയുടെ പിതാവ് ജോസഫ് (81) ആണ് ഇന്ന് രാവിലെ നാട്ടിൽ മരണമടഞ്ഞത്. കാര്യാമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ജോസഫ് പെട്ടെന്നാണ് മരണത്തിന് കീഴടങ്ങിയത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഉണ്ടായിരുന്ന വിജിയും ഭർത്താവു തങ്കച്ചനും മരണസമയത്ത് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്നു.
കർണാടക ഉടുപ്പിക്കടുത്തുള്ള ബൈണ്ടുർ ഇടവകയിലാണ് നാളെ രാവിലെ പത്തു മണിക്ക് മൃതസംസ്ക്കാരം നടക്കുന്നത്.











Leave a Reply