ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിൻ്റെ വർഷം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിൻ്റെ ഭാഗമായി, 19-ാം തീയതിയിലെ യൗസേപ്പ് പിതാവിൻ്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാൻ, മാർച്ച് മാസം 17,18,19 തീയതികളിൽ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ജോസഫിൻ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17-ാം തീയതി വൈകുന്നേരം 7.30-ന് സിഞ്ചലൂസ് മോൺ. ജോർജ് തോമസ് ചേലക്കൽ ആരംഭ സന്ദേശം നൽകുകയും, ബഹു. ലിജേഷ് മുക്കാട്ട് അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും.

18-ാം തീയതി വെകിട്ട് സിഞ്ചലൂസ് മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ അച്ചൻ ആരംഭ സന്ദേശം നൽകുകയും, ബഹു. ജോ മാത്യു മൂലേച്ചേരി അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങൾക്ക് ശേഷം പരിശുദ്ധ കുർബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

19-ാം തീയതി വൈകുന്നരം 6.30 മുതൽ 9 മണി വരെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് പരിശുദ്ധ കുർബാന അർപ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും.

രൂപതയുടെ യൂട്യൂബ് ചാനൽ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തിൽ പങ്കെടുത്ത്, മാർ യൗസേപ്പിതാവിൻ്റെ പ്രത്യേക മാദ്ധ്യസ്ഥത്തിൽ, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ഏവരേയും ക്ഷണിക്കുന്നു.