അന്യനാടുകളിൽ കാണുന്ന നൂറുകണക്കിന് നന്മകൾ നേരിട്ട് കാണുമ്പോൾ അവരോട് ഇടിച്ചു നിൽക്കാൻ നാളിതുവരെ സഹായിച്ചിരുന്നത് നമ്മുടെ നാട്ടിലെ കുടുംബകെട്ടുറപ്പും ഭാര്യാഭർത്താ ബന്ധങ്ങളുടെ ഊഷ്മതകളുമൊക്കെ ആയിരുന്നു . നമ്മുടെ നാട്ടിലെ ഭാര്യാഭർത്താക്കന്മാർ 50 -60 വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു വർഷം കഷ്ടിച്ച് ഭാര്യഭർത്ത ബന്ധം കൊണ്ടുനടക്കുന്ന വെള്ളക്കാരുടെ കണ്ണ് തള്ളുമായിരുന്നു .

പക്ഷെ ഇന്ന് നമ്മളുടെ കേരളം സ്വന്തം ഇണയെ തന്നെ മാറ്റി വിറ്റു ജീവിതം അവരുടേതായ രീതിയിൽ കൊണ്ടാടുമ്പോൾ പലവിധ ത്യാഗങ്ങൾ സഹിച്ചും നമ്മുടെ അപ്പനമ്മമാർ വർഷങ്ങളോളം ഒറ്റകെട്ടായി നിലനിന്നിരുന്നതിന്റെ നാരങ്ങാ മുട്ടായി നമ്മളിന്നും നുകരുമ്പോൾ നമ്മൾ നമ്മുടെ മക്കൾക്കായി എന്ത് മൂല്യമാണ് അവശേഷിപ്പിക്കുന്നത് ?
അതിനാൽ നമുക്കു തോന്നുന്ന ഈ താത്കാലിക പ്രേമബന്ധങ്ങൾ ദൃഢതയുള്ളതാണോ ? നമുക്ക് നോക്കാം .

പ്രേമതിയറി അനുസരിച്ചു നമുക്കാരോടെങ്കിലും ഒരു പ്രണയം തോന്നുമ്പോഴെ അതൊരു യഥാർത്ഥ പ്രണയമാകുന്നില്ല എന്നതാണ് സത്യം . മറിച്ചു അതിന് കാരണം ലൈംഗികാഭിലാഷങ്ങൾ തോന്നുമ്പോൾ മാത്രം ഒരാൾക്ക് മറ്റൊരാളോട് കൂടുതൽ അടുക്കാൻ പ്രകൃതി തന്നെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം മാത്രമാണിത് . അതിശയകരമെന്നു പറയട്ടെ, കാമമെന്ന ഈ വികാരം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നുമില്ല. ഈ ഒരു വികാരത്തിലൂടെയാണ് ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും അവരുടെ ജീനുകളെ പുനർനിർമ്മിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത്‌ അവയുടെ വംശം നിലനിർത്തുന്നത് . ഇത് പ്രകൃതി നിയമമനുസരിച്ചു പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യമാണ്.

അല്ലാതെ ആരോടേലും അദ്യം തോന്നുന്ന ഒരടുപ്പം ഒരിക്കലുമൊരു യഥാർത്ഥ പ്രണയബന്ധം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും മനുഷ്യർ ഈ ഘട്ടത്തിൽ അവർക്കുണ്ടാകുന്ന കലശലായ ലൈംഗിക ആഗ്രഹം നേടുന്നതിനായി പരസ്പരം ഒത്തിരി സംഭവിക്കാൻ സാധ്യതയില്ലാത്ത വാഗ്ദാനങ്ങൾ നൽകി വശീകരിച്ചേക്കാം.
മനുഷ്യരിൽ ഈ മോഹം ഉണ്ടാകാൻ കാരണം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിൽ ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളിൽ നിന്നാണ്. ഹൈപ്പോതലാമസ് പുരുഷന്മാരിലെ വൃഷണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും സ്ത്രീകളിലെ ഓവറിസിൽ നിന്ന് ഈസ്ട്രജൻ ഉൽപാദനത്തെയും ക്രമീകരിപ്പിച്ചു ലിബിഡോ അല്ലെങ്കിൽ കാമം അനുഭവിക്കാൻ ഉത്തേജിപ്പിക്കുന്നു.

അടുത്ത ഘട്ടം ആകർഷണമാണ്. കാമത്തിനപ്പുറം മറ്റൊരാളോടു തോന്നുന്ന ശക്തമായ താൽപ്പര്യം. ഇത് വിജയകരമായ പ്രണയ ബന്ധങ്ങൾക്കിത് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ഈ ഒരു ഘട്ടത്തിലാണ് വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് എന്നിവ ഉൾപ്പെടെയുള്ള പ്രണയത്തിന്റെ എല്ലാ ക്ലാസിക് അടയാളങ്ങളും ഒരാൾക്ക് അനുഭവപ്പെടുന്നത് ഈ ആകർഷണത്തിന്റെ ഘട്ടത്തിലാണ് . ഇവക്കെല്ലാം കുറ്റക്കാർ നമ്മുടെ ഡോപാമൈൻ, സെറോടോണിൻ എന്നീ ചില ഹോർമോണുകളാണ് . ഇവർ മൂലം നമ്മുടെ ശരീരത്തിനുണ്ടാകുന്ന ചില പ്രതികരണങ്ങളാണ് ഈ മേല്പറഞ്ഞവയെല്ലാം .

ഡോപാമൈൻ ആഹ്‌ളാദകരമായ  പ്രവർത്തനങ്ങളെ പുറത്തുകൊണ്ടുവരുന്നു . ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് വളരെ ആകർഷണീയത തോന്നുക അവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ തോന്നുക ഇവയെല്ലാം ഡോപാമിന്റെ അളവ് കൂടുന്നതിനാലാണ് .
ഡോപാമിൻ കൂടാതെ നോറെപിനെഫ്രിൻ എന്ന മറ്റൊരു രാസവസ്തുവും ശരീരത്തിൽ നിന്ന് പുറത്തുവിടുന്നു ഇവയുടെ സംയോജനം നിങ്ങളെ ആവേശഭരിതനാക്കുന്നത് കൂടാതെ പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്തിരിക്കാൻ വിവിധ തരം ഐഡിയകൾ രൂപപ്പെടുത്തുക, ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുക, രക്തസമ്മർദ്ദം കൂട്ടുക, ഊർജ്ജം വർദ്ധിപ്പിക്കുക എന്നിവക്കൊക്കെ കൂട്ടു നിൽക്കുന്നു .
അതിനാലാണ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുകയോ പ്രണയത്തിലാകുകയോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് വർദ്ദിക്കുകയും വിയർക്കുകയും കൂടാതെ ചില അസ്വസ്ഥതകളും ഊർജ്ജത്തിന്റെ കുതിച്ചുചാട്ടവുമൊക്കെ അനുഭവപ്പെടുന്നത് .

അതിനാൽ നിങ്ങൾ ഒരാളുമായി പ്രണയത്തിലാകുന്നത് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല, എന്നിരുന്നാലും ആകർഷണം പ്രാഥമികമായി വേണ്ടുന്ന ബന്ധങ്ങളിലെ ഒരു ശക്തിയാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഘട്ടത്തിൽ ശരീരം സെറോടോണിന്റെ ഉത്പാദനം കുറക്കുകയും എന്തും സഹിച്ചും മാതാപിതാക്കളെ പോലും ഉപേക്ഷിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് മാത്രമായി തിരിയാനും ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ ഇത് ഒരു വ്യക്തിയുടെ വിശപ്പിനെയും മറ്റുപല മാനസികാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു . നിങ്ങളുടെ മനസ്സിൽ നിന്ന് ഒരാളെ പുറത്താക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയാൽ അത് നിങ്ങളുടെ തെറ്റല്ല, മറിച്ച് സെറോടോണിന്റെ താഴ്ന്ന അളവിനാണ് ഉത്തരവാദിത്തം.

അടുത്ത സ്റ്റേജിൽ കയറുമ്പോളും ജീവിതം മുഴുവൻ തങ്ങളുടെ ബന്ധം കഴിഞ്ഞ സ്റ്റേജുപോലെ തന്നെ ആഹ്ലാദകരമായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.ഈ ഘട്ടത്തിലേക്ക് കയറുന്ന പങ്കാളികൾ തന്റെ പങ്കാളിയുമായി കൂടുതൽ കൂടുതൽ ദിനങ്ങൾ പങ്കിടുന്നതനുസരിച്ചു നിങ്ങൾ അവരെ കൂടുതൽ കൂടുതൽ അറിയുകയും പതുക്കെ ഡോപാമൈൻ തിരക്ക് സാവധാനം കുറയുകയും ചെയ്യുമ്പോൾ കുടുംബ പ്രശ്നങ്ങൾ ആരംഭിക്കുന്നു. അങ്ങനെ ആവുമ്പോൾ മനുഷ്യ മനസ്സ് ആ പഴയ സ്റ്റേജിലേക്ക് പോകാൻ കൊതിക്കുകയും അതിനായി ഇപ്പോഴുള്ള ബന്ധം ഉപേക്ഷിച്ചും പുതിയൊരു ബന്ധത്തിലേക്ക് പ്രേവേശിച്ച് സെക്കന്റ് സ്റ്റേജ് എന്നെന്നേക്കുമായി നിലനിർത്താമെന്നും കരുതുതുന്നു. പക്ഷെ എത്ര ബന്ധങ്ങൾ ഉണ്ടായാലും നമ്മൾ ഈ തേർസ് സ്റ്റേജിലേക്ക് വന്നേ പറ്റൂ എന്ന് ഓർമ വേണം . ഇത് തങ്ങളുടെ കുറ്റമല്ല ഹോര്മോണാണ് വില്ലൻ എന്ന് മനസിലാക്കി മുമ്പോട്ടു പോയാൽ പ്രണയത്തിന്റെ അടുത്ത സ്റ്റേജിലേക്ക് കടക്കാം .

ഈ ഘട്ടത്തിൽ, നിങ്ങളുടെ ബന്ധം കൂടുതൽ സ്ഥിരതയുള്ളതും എന്നാൽ ആവേശം കുറഞ്ഞതുമായിരിക്കും. പ്രണയം അവസാനിച്ചു, പക്ഷേ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വളരെയധികം പ്പ്രണയത്തിലാണ്. കാരണം നിങ്ങളിലെ ആഴത്തിലുള്ള വൈകാരിക ബന്ധം ഉറപ്പിക്കുന്നതിനു പുറമേ, നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം കൂടുതൽ മനസിലാക്കാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുകയും , ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിലും ഈ ഒരു സ്റ്റേജിൽ രണ്ടുപേരും അവർക്കിഷ്ടമുള്ള കാര്യങ്ങൾക്കായി വേറിട്ട് സമയം ചെലവഴിക്കുകയും അതിന് ശേഷം അവർക്ക് വീണ്ടും ഒരുമിച്ച് വരാൻ കഴിയുമെന്നും അവർ ഈ ഘട്ടത്തിൽ വിശ്വസിക്കുന്നു.
അല്ലങ്കിൽ ഒരുമിച്ചുള്ള കൂടിച്ചേരലിനായി അവർ പല പദ്ധതികളും പ്ലാൻ ചെയ്യുന്നു . ഉദാഹരണത്തിന് രണ്ടുപേരും കൂടി ഒരു ഹോളിഡേ അല്ലങ്കിൽ ഒരു സിനിമാ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഈ അവരുടെ പ്രണയത്തെ വല്യ ആർഭാടങ്ങളില്ലാതെ തന്നെ നിലനിർത്തികൊണ്ടു പോകാൻ ഈ ഘട്ടത്തിൽ ആകുന്നു .

എങ്കിലും നിങ്ങളുടെ ബന്ധം പഴയത് പോലെ രസകരമായിരിക്കില്ല, നിങ്ങളുടെ വിവാഹത്തെക്കുറിച്ചു നിങ്ങൾ ശരിയായ തീരുമാനമെടുത്തോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധം നിലനിൽക്കുമോ എന്ന്നൊക്കെ ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളോടു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും. കാരണം ഈ ഘട്ടത്തിൽ രണ്ടുപേരുടെയും എല്ലാവിധ മുഖംമൂടികളും അഴിഞ്ഞു വീഴും. നിങ്ങളുടെ പങ്കാളിയുടെ ഏറ്റവും മോശമായ അവസ്ഥ നിങ്ങൾ കാണേണ്ടി വന്നേക്കാം.

പ്രണയത്തിന്റെ അവസാന ഘട്ടത്തിൽ പ്രണയം എന്ന പ്രതിഭാസം ചില റൊമാന്റിക് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് ലൈംഗികതക്ക് ഒരു സ്ഥാനവുമില്ലാത്ത എന്നാൽ പരസ്പരം അടുപ്പവും വാത്സല്യവും കൂട്ടുന്ന പ്രണയങ്ങളായി ഈ ഘട്ടങ്ങളിൽ കാണപ്പെടുന്നുവെങ്കിലും ചില വർഷങ്ങളായുള്ള ദമ്പതികളിൽ ആകർഷത ചിലപ്പോൾ ഈ ഘട്ടത്തിൽ കുറയുന്നത് അവരുടെ ഡോപാമൈൻ കുറഞ്ഞ അളവിൽ ആയതാണ് കരണം. എങ്കിലും അവരെ പിടിച്ചുനിർത്താൻ ഭാഗ്യവശാൽ ഇവിടെ ഓക്സിടോസിൻ എന്ന പുള്ളി ആലിംഗനം ചെയ്യുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .
(ലൈംഗിക വേളയിലുള്ള അടുപ്പം കുട്ടിയെ പ്രസവിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തുമൊക്കെ ഈ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു ) ഇവ ദമ്പതികൾക്കിടയിൽ റൊമാന്റിക് ബന്ധം ഇല്ലാതെതന്നെ അവരിലെ വൈകാരിക ബന്ധം കൂട്ടുന്നു. ഈ ആളു തന്നെ സ്നേഹ കൂടുതൽ കാരണം ഇവർക്കിടയിൽ അസൂയയുണ്ടാക്കാമെങ്കിലും വാസോപ്രസിൻ ഇവരിലെ ബന്ധം ശക്തിപ്പെടുത്തി മുൻപോട്ടു നയിക്കുന്നു .

പറഞ്ഞു പറഞ്ഞു കാടു കേറി … എന്തായാലും ഇവിടെ പറയാൻ ഉദ്ദേശിച്ചത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാണ് . മനസ്സിൽ വരുന്നതും മറ്റുള്ളവർ കാണിച്ചു കൂട്ടുന്നതുമായ കാര്യങ്ങൾ കാട്ടാനുള്ള ആക്രാന്തം ഒഴിവാക്കി ജീവിതത്തെ പതുക്കെ പതുക്കെ മനസിലാക്കി അനുഭവിച്ചാൽ ജീവിതം സുന്ദരം .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️