ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇന്ന് ബോയ് ഫ്രണ്ട് അല്ലെങ്കിൽ ഗേൾ ഫ്രണ്ട് ഇല്ലാത്ത കുട്ടികൾ ഇല്ല. എന്തിനേറെ 3 അല്ലെങ്കിൽ 4 വയസ്സുള്ളപ്പോൾ പോലും ബോയ് / ഗേൾ ഫ്രണ്ട് ഉണ്ടെന്നു പറയുന്നതിൽ അഭിമാനിക്കുന്നൊരു സംസ്കാരത്തിലാണ് നാമിപ്പോൾ. കൂടാതെ ഓൺലൈൻ ക്ലാസ്സുകൾകൂടി അകമ്പടിയായി എത്തിയപ്പോൾ എല്ലാ ബന്ധങ്ങൾക്കുമുപരിയായി ഇന്ന് ശരീരബന്ധത്തിനു മുൻ‌തൂക്കം കൊടുത്തു കൂട്ടി കൊടുക്കാനും കൊല്ലാനും പോലും മടിക്കാതെ നീങ്ങുന്ന തലമുറ.

എന്തിനാണ് നമ്മളെല്ലാ കാര്യങ്ങളും ശരീരവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ? ഒരു ഫ്രണ്ട് എന്നതിൽ ആൺ പെൺ സബ്ജെക്ട് കൊണ്ടുവരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക.

ശരീരത്തേക്കാൾ ആഴത്തിലുള്ള അർഥം ബന്ധങ്ങൾക്കുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. ശരീരത്തെ കൂട്ടുപിടിക്കാതെ തന്നെ നമുക്ക് ആളുകളുമായി അഗാധമായ ബന്ധം നിലനിർത്താൻ കഴിയും. ശരീരം അടിസ്ഥാനമാക്കിയുള്ള ബന്ധം ചിലർക്ക് ചില ആളുകളുമായി ചിലപ്പോൾ ആവശ്യമായി വന്നേക്കാം,അത് ഓരോരുത്തരുടെയും ഇഷ്ടമാണ്.

പക്ഷെ സൗഹൃദങ്ങളും ബന്ധവുമൊക്കെ നമ്മൾ ചിന്തിക്കുന്നതിനേക്കാളേറെ വിവിധ തലങ്ങളിൽ സാധ്യമാണ്. ഇന്നത്തെ ടെക്നോളജിയുടെ സാമിപ്യം മൂലം ആയിരക്കണക്കിന് ആളുകളുമായി ഒരേസമയം നമുക്ക് അടുത്ത ബന്ധം നിലനിർത്താൻ കഴിയും. അതിനർത്ഥം ശാരീരിക ബന്ധമെന്നല്ല .
Intimacy എന്ന വാക്ക് കേൾക്കുമ്പോഴോ പറയുമ്പോഴോ ശാരീരിക ബന്ധം എന്നതിൽ കൂടുതലായൊരു മാനദണ്ഡം ആർക്കും കാണാൻ സാധിക്കാത്തത് തന്നെ പരിതാപകരം .

But when we use intimacy people think two body parts should be rubbing. If bodies are rubbing, only skin is in touching. Skin is the outermost cover of who you are. How can be it intimate. I can’t consider that intimate.

നമ്മളുടെ ചിന്തകളെയും വികാരങ്ങളെയുമൊക്കെ മനസിലാക്കി ചങ്ക് പോലെ കൂടെ നിൽക്കുന്നവർ അവർ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ തന്നെ നമ്മളുടെ ഇന്റിമേറ്റ് ആകും. പക്ഷെ ശാരീരിക ബന്ധത്തിന് ഇമ്പോർട്ടൻസ് കൊടുക്കുന്നതുകൊണ്ടാണ് നമുക്ക് എല്ലാരോടും ആൺ പെൺ വ്യത്യാസമില്ലാതെ ചങ്ങാത്തം കൂടാനാകാത്തത് . അതുകൊണ്ട് നമുക്ക് ഈ ലോകത്തിന് ചെയ്യാവുന്ന ഏറ്റവും നല്ലൊരു സർവീസ് അത് ഫ്രണ്ടിൽ നിന്നും ബോയ് അല്ലെങ്കിൽ ഗേൾ എന്ന പദം നീക്കം ചെയ്യുകയെന്നതാണ് . പ്രണയത്തിന്റെ വിളിക്കാൻ love partner അങ്ങനെയൊക്കെ വേറെ എന്തെല്ലാം പദങ്ങളുണ്ട് ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനു വേറൊരു ഉദാഹരണം കാണണമെങ്കിൽ നമ്മൾ പാശ്ചാത്യരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് നോക്കണം . വെള്ളക്കാരാണവിടെ ഭൂരിപക്ഷമെങ്കിലും അവരിൽ സ്റുഡൻസിന്റെ എണ്ണം 30 അല്ലെങ്കിൽ 40 ശതമാനത്തിൽ ഒതുങ്ങുമ്പോൾ ജൂവിഷ് കമ്മ്യൂണിറ്റിയും ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിലെ കുട്ടികളൊക്കെ പഠിച്ചു മുന്നേറുകയാണ്. കാരണം അവരെ സപ്പോർട്ട് ചെയ്തു കൂടെ നിർത്താൻ നല്ല കാതലുള്ള മാതാപിതാക്കളുണ്ട് . കുറഞ്ഞതൊരു 24 വയസ്സ് വരെയെങ്കിലും മാതാപിതാക്കളോട് മക്കളെ ചേർത്ത് നിർത്തുന്നവരാണ് നമ്മൾ . എന്നാൽ പാശ്ചാത്യർ വളരെ ചെറുപ്പത്തിലേ ബോയ് ഫ്രണ്ട് ഗേൾ ഫ്രണ്ട് ബിസിനസിൽ മത്തുപിടിച്ച് അതൊരു ട്രെന്റാക്കിയവർ ജീവിതത്തിലേക്ക് വളരെ നേരത്തെ തന്നെ കുതിക്കുകയാണ് . ഏകദേശമൊരു 18 വയസാകുമ്പോഴെയവർ വീടുവിട്ട് അവരുടെ പങ്കാളിക്കൊപ്പം താമസിക്കാൻ തുടങ്ങുന്നു. അതോടെ ഉത്ഭവിക്കപ്പെടുന്ന പലവിധ മാനസിക പിരിമുറുക്കങ്ങൾക്ക് അവർതന്നെ ഇരയാകുന്നു. തന്റെ പങ്കാളിയെ സന്തോഷിപ്പിച്ചു കൂടെനിർത്തുകയെന്നത്‌ പരസ്പരമൊരു ബാധ്യതയാകുന്നു, അവരുടെ സായാഹ്നത്തിനായി പണം സ്വരൂപിക്കേണ്ടി വരുന്നു, അതിനാൽ പഠിത്തത്തിൽ നിന്നും വിട്ടുനിന്നു ബോയ് ഫ്രണ്ട് ഗേൾ ഫ്രണ്ട് ബിസിനസിലേക്ക് കൂടുതലായി ആഴ്നിറങ്ങുന്നു. അവരുടെ ട്രെൻഡിന്റെ വാലുപിടിച്ചു നമ്മുടെ മക്കളും അവരുടെ ജീവിതം നേരത്തെ വാട്ടിക്കളയാൻ അനുവദിച്ചുകൂടാ.
കാരണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കത്തിജ്വലിച്ചു നിൽക്കുന്ന കാലഘട്ടമാണ് 15 മുതൽ 24 വയസ്സ് വരെ . ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളുടെ ഇന്റലിജന്റ്സിനെ കൂർമ്മപെടുത്തി മനസിനെ അടക്കിവച്ചില്ലെങ്കിൽ അവ നമ്മെ എങ്ങോട്ടെങ്കിലുമൊക്കെ നയിച്ച് നശിപ്പിച്ചുകളയും.

കാരണം നമ്മളുടെ 33 എന്ന വയസ്സ് വളരെ തീവ്രത കൂടിയ പ്രായമാണ് . ആ പ്രായത്തിൽ നമ്മുടെ മനസിനെ ഏറെക്കുറെ നമ്മൾ കടിഞ്ഞാൺ ഇടാൻ പഠിപ്പിച്ചിരിക്കും . ആ വയസ്സിൽ നമ്മൾ ജീവിത തിരക്കിൽപെട്ട്‌ പിടിച്ചുകയറാൻ നോക്കുമ്പോൾ വേണ്ടുന്ന ആയുധം നമ്മുടെ കൈയിലില്ലെങ്കിൽ അവിടെ മനസ്സും ശരീരവും പതറി ആത്മഹത്യയ്ക്കും മാനസിക സങ്കർഷത്തിനുമൊക്കെ കാരണമാകാൻ കൂടുതലൊന്നും വേണ്ട.
അതിനാൽ നമ്മുടെ മക്കൾ ഹോർമോൺ ജിഹാദിനടിമപെട്ട്‌ വളരെ ചെറുപ്പത്തിലേ ജീവിക്കാൻ തുടങ്ങരുത് . അതിനിനിയും നമുക്ക് ധാരാളം സമയമുണ്ട് . വളരെ ചെറുപ്പത്തിലേ ജീവിക്കാൻ തുടങ്ങിയാൽ മൂക്കാത്ത പിഞ്ചു പേരക്ക കടിച്ചുമുറിക്കാൻ പാടുപെടുമ്പോൽ നമ്മളൊരു 35 വയസ്സാകുമ്പോൾ ചെല്ലേണ്ട കുന്നിൻ മുകളിൽ 23 അല്ലെങ്കിൽ 24 ഒക്കെ ആകുമ്പോൾ ചെല്ലുന്നത് കൊണ്ട് ജീവിതം അതിന്റെതായ രീതിയിൽ ആസ്വദിക്കാൻ പറ്റാതാകുന്നു .If you live too early you will not live too well. അതുകൊണ്ട് നമ്മുടെ നല്ല പ്രായത്തിൽ അടിസ്ഥാനപരമായ വളർച്ചയ്ക്കു മുൻ‌തൂക്കം കൊടുക്കുന്നതിലൂടെ നമ്മളെ നാളേക്ക് വെട്ടി ഒരുക്കാൻ കഴിയണം .

മാങ്ങ കർഷകർക്കിടയിൽ ഒരു സമ്പ്രദായമുണ്ട്, അവർ ഒരു തൈ നട്ടാൽ അവ ഏകദേശമൊരു 12 അല്ലേൽ 14 മാസങ്ങൾക്കുള്ളിൽ പൂവിടും. അങ്ങനെ വരുമ്പോൾ തന്നെ കർഷകൻ അവയുടെ പൂവുകൾ നുള്ളിമാറ്റി കൂടുതൽ വളരാനായി വിടുന്നു . കാരണം ആ പൂക്കളെ മരം മൂക്കുന്നതിനു മുമ്പേ ഫലമാക്കാൻ വിട്ടാൽ അതിൽ കൂടിവന്നാൽ മൂന്നോ നാലോ മാമ്പഴങ്ങൾ ലഭിച്ചേക്കും. പക്ഷെ അതേസമയം അവയെ കൂടുതൽ പോഷിക്കാൻ വിടുന്നതിലൂടെ ധാരാളം മാമ്പഴങ്ങൾ ലഭിക്കുകയും ചെയ്യും. വളരെ നേരത്തെ ഫലം കായ്ക്കുന്ന ആ ചെടികൾ ഒരിക്കലുമൊരു പൂർണ്ണവൃക്ഷമാകില്ല.

അതുപോലെ മനുഷ്യനായ നമ്മൾ ജീവിക്കാൻ തിരക്കുകൂട്ടരുത്. നിങ്ങൾ ജീവിക്കാൻ ശ്രമിക്കുന്നതിനുമുമ്പ് നിങ്ങൾ മനസികമായും ശാരീരികമായും ഉയരത്തിലെത്തേണ്ടതുണ്ട് . വേഗം തന്നെ ജീവിതാന്തസിലേക്ക് നമ്മൾ നമ്മളെ തള്ളിവിട്ടാൽ വിവിധതരം ജീവിത ഭാരങ്ങളേറി നേരത്തെതന്നെ നമുക്ക് ജീവിതത്തോട് മടുപ്പും വിരക്തിയുമെല്ലാം അതുണ്ടാക്കും .

Now you need to understand this is the time of your life when you are at highest level of energy. At this stage in your life if you create certain focus and balance within yourself this energy will translate into something fantastic.

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️