ലക്‌നൗ: അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കരിങ്കൊടി കാണിക്കുമെന്ന പേടിയെത്തുടര്‍ന്നാണ് പോലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ ഒഴിവാക്കിയത്. ജാക്കറ്റ് മാറി വരികയാണെങ്കില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇവരോട് സംഘാടകര്‍ പറഞ്ഞത്. വാരണാസിയിലാണ് സംഭവം.

എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയയത്. ഇവരെ പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ തടയുന്നതും അതിന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തങ്ങള്‍ ധരിച്ചിരിക്കുന്നത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും വ്യക്തമാക്കിയിട്ടും ഒരാളെ അനുവദിച്ചാല്‍ എല്ലാവരും കറുത്ത വസ്ത്രമിട്ട് കയറുമെന്ന വാദം നിരത്തി പോലീസുകാരന്‍ ഇവര്‍ക്ക് അനുമതി നിഷേധിക്കുകയാണ്.

ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിലക്കിയത് കഴിഞ്ഞ നവംബറിലാണ്. കരിങ്കൊടിപ്പേടിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കാറില്ല. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടികളില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ