തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം.പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.

പുരുഷനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായാണ് മനസിലാക്കുന്നതെന്ന് സംഭവസമയത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.