ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ യുകെയിലെ രണ്ടാമത്തെ ഷോറൂം ലണ്ടനിലെ ഗ്രീൻ സ്ട്രീറ്റിലെ 1-2 കാൾട്ടൺ ടെറസിൽ തുറന്നിരിക്കുകയാണ്. യുകെയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് ഇത്. തങ്ങളുടെ ഉപഭോക്തൃ അടിത്തറ ഇവിടെ വളരുകയാണെന്നും, അതിനാൽ ഇവിടെ ഒരു പുതിയ ഷോറൂം തുറക്കുന്നത് മികച്ച സേവനം നൽകുവാൻ തങ്ങൾക്ക് സഹായകമാകുമെന്നും മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ന്യൂഹാം കൗൺസിൽ ഡെപ്യൂട്ടി മേയർ ജെയിംസ് എസർ മുഖ്യാതിഥിയായി പങ്കെടുത്തു. ജോയ് ആലൂക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


സ്വർണ്ണം, ഡയമണ്ട്, വിലയേറിയ രത്നാഭരണങ്ങൾ എന്നിവയിലുള്ള വൈവിധ്യമാർന്ന കളക്ഷനുകളാണ് ലണ്ടൻ ഷോറൂമിന്റെ മുഖമുദ്ര. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ ആഭരണവും പാരമ്പര്യത്തെയും പുതുമയെയും സമന്വയിപ്പിക്കുന്ന തരത്തിലുള്ളവയാണ്. കാലാതീതമായ മനോഹാരിതയും സൗന്ദര്യവും, അതോടൊപ്പം തന്നെ സമാനതകളില്ലാത്ത വൈദഗ്ധ്യവും നിറഞ്ഞ പുതിയ കളക്ഷനുകൾ ഉപഭോക്താക്കളെ ഷോപ്പിങ്ങിന്റെ ഒരു പുതിയ വിസ്മയത്തിലേക്ക് നയിക്കുന്നവയാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള മുന്നേറ്റത്തിൽ ഒരു പുതിയ പൊൻതൂവൽ കൂടിയാണ് ഈ ഷോപ്പിന്റെ ഉദ്ഘാടനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഭരണപ്രിയരായ മലയാളികളിൽ ആകാംക്ഷ ഉണർത്തിയാണ് ജോയ് ആലൂക്കാസിന്റെ രണ്ടാമത്തെ ഷോറൂം ലണ്ടനിൽ തുറന്നിരിക്കുന്നത്. കേരളത്തിലെ ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ചെല്ലുന്ന അതേ അനുഭൂതിയും കളക്ഷനും ഉണ്ടെന്നുള്ളത് ലണ്ടൻ ഷോറൂമിന്റെ മേന്മയാണ്. സ്വർണ്ണത്തിലുള്ള നിക്ഷേപങ്ങൾ എല്ലാകാലത്തും ലാഭകരമാണ്. കറൻസിയിലും റിയൽ എസ്റ്റേറ്റിലുമുള്ള നിക്ഷേപങ്ങൾക്ക് മൂല്യം കുറഞ്ഞപ്പോഴും സ്വർണ്ണത്തിലുള്ള നിക്ഷേപം തകരാതെ പിടിച്ചു നിന്നിട്ടുണ്ട്. ലോകത്തിൻറെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മധ്യേഷ്യയിലും മറ്റുമുള്ള സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റവും കറൻസിയുടെ ചാഞ്ചാട്ടവും മൂലം ഡോളറിന്റെ വിനിമയ നിരക്ക് താഴുമ്പോഴെല്ലാം സ്വർണ്ണമാണ് നിക്ഷേപകരുടെ രക്ഷക്ക് എത്തുന്നത്. ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളുടെയെല്ലാം കറൻസി വാല്യു നിശ്ചയിക്കുന്നത് സ്വർണ്ണത്തിലുള്ള നിക്ഷേപത്തിന്റെ ആനുപാതികമായിട്ടാണെന്നുള്ളത് സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ തെളിവാണ്.