സാബു ചുണ്ടക്കാട്ടില്‍

ലണ്ടന്‍: പരി:യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ മേഖലാ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് രജിസ്‌ട്രേഷന് യുകെ മേഖല പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഉദ്ഘടനം ചെയ്തു വികാരി ഫാദര്‍ ഫിലിപ്പ് തോമസ്, അസി വികാരി ഫാദര്‍ അനീഷ് കവലയില്‍, ഡീക്കന്‍ ബിജു പോള്‍ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ബിസ്റ്റോള്‍ സെന്റ് ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി ഫാദര്‍ രാജു ചെറുവള്ളില്‍ ഉദ്ഘടനം ചെയ്തു. അസി വികാരി ഫാദര്‍ ഫിലിപ്പ് തോമസും സന്നിഹിതനായിരുന്നു. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാദര്‍ അനീഷ് കവലയില്‍ ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്തും സന്നിഹിതനായിരുന്നു

യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയണിലെ എല്ലാ ഇടവകകളിലുമുള്ള 12നും 23നുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത്, പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനും അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ദൈവസ്‌നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും, വിദ്യാര്‍ത്ഥികളുടെ ഇടയിലെ സൗഹൃദം വളര്‍ത്തുവാനും അവരുടെ ആത്മീയവും ഭൗതികവുമായ പരിമിതിളെ അവര്‍ക്കു മനസിലാക്കി പരിഹരിക്കുവാനായുമാണ്.

ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കികൊണ്ടുഉള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അത്യന്തം പ്രയോജനകരമാണ്. പരി. സഭയുടെ യുകെ മേഖല സ്ഥാപിതമായതിനു ശേഷം വിശ്വാസികള്‍ക്ക് പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുവാന്‍ സഭയുടെ റീജിയണല്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രസ്ഥാനം നാലമേത് വര്ഷം സംഘടിപ്പിക്കുന്ന ഈ ക്യാമ്പില്‍ സഭാ വിശ്വാസികളായ എല്ലാ മാതാപിതാക്കളും കുട്ടികളെ അയക്കണമെന്ന് സംഘടാകര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ മെഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ നിയന്ത്രണത്തില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കൂടാതെ യു കെ മേഖലയുടെ എല്ലാ വൈദീകരുടെയും സാന്നിധ്യവും നേതൃത്വവും ക്യാമ്പിന് മികവേകും, പരി:സഭയുടെ വിവിധ ഇടവകളിളില്‍ നിന്നുള്ള വോളന്റിയേഴ്‌സ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കും പ്രഗത്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും, വിവിധ തരം ഗ്രൂപ്പ് പരിശീലനങ്ങളും, ആത്മീയ അന്തരീക്ഷവും ക്യാമ്പിന്റെ മൂന്ന് ദിവസങ്ങള്‍ കുട്ടികളെ മറ്റൊരു ലോകത്തെത്തിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബഹു :വൈദീകരുമായോ സഭാ ഭാരവാഹികളുമായോ ബന്ധപ്പെടുക

രെജിസ്‌ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://goo.gl/IcO8c5