ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരിന്റെ പുതിയ ശമ്പള വർദ്ധനവ് പ്രഖ്യാപനത്തെ തുടർന്ന് സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു. 2023 – 24 വർഷത്തേയ്ക്ക് 12.4 % ശമ്പള വർദ്ധനവാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. 2022 – 23 വർഷത്തിൽ 4.5% ശമ്പള വർദ്ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി പരിഗണിക്കുമ്പോൾ സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 17.5 % ശമ്പള വർദ്ധനവാണ് ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ജൂലൈ 12 നും 15 നും ഇടയിൽ പണിമുടക്കാൻ ബിഎംഎ സ്കോട്ട് ലൻഡ് തീരുമാനം എടുത്തിരുന്നു. സർക്കാർ മുന്നോട്ടുവച്ച സേവന വേതന വർദ്ധനവിൽ ഭാവി വർഷങ്ങളിലെ ശമ്പളം, ജോലി സ്ഥലങ്ങളിലെ ആധുനികവത്കരണം തുടങ്ങിയ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . സർക്കാരിൻറെ പുതുക്കിയ ഓഫർ അംഗീകരിക്കണമെന്ന് യൂണിയൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ സമവായത്തിലെത്താൻ ബിഎംഎ സ്കോട്ട് ലൻഡ് വെള്ളിയാഴ്ച ആരോഗ്യ സെക്രട്ടറി മൈക്കൽ മാത്സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വാഗ്ദാനം ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും മാസങ്ങളായി നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് അറുതി വരുത്തുമെന്നാണ് കരുതുന്നത്. ജൂനിയർ ഡോക്ടർമാർ നേരത്തെ 23.5 % ശമ്പള വർദ്ധനവിനായാണ് സമരമുഖത്ത് ഇറങ്ങിയത്. സ്കോട്ട് ലൻഡ് എൻഎച്ച് എസിലെ ഡോക്ടർമാരിൽ 44 % ജൂനിയർ ഡോക്ടർമാരാണ്