ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിൽ കാലാവസ്ഥയെ ചുറ്റുപറ്റിയുള്ള പ്രതിഷേധം തുടരുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന സമരത്തിന്റെ സ്വഭാവം ദിനംതോറും മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ ഉണ്ടായ വാഹന അപകടത്തിൽ തലനാരിഴയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്.
ബുധനാഴ്ച റോളിംഗ് റോഡ് ബ്ലോക്കിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എസ്സെക്സ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. 20 വർഷത്തെ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും പരിക്കിൽ നിന്ന് പൂർണമായും മുക്തനായിട്ടില്ല. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഗ്രൂപ്പ് മൂന്നാം ദിവസവും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പരിക്കേറ്റ ഉദ്യോഗസ്ഥൻ എസെക്‌സ് റോഡ്‌സ് പോലീസിംഗ് യൂണിറ്റിലെ അംഗമാണ്. ഇദ്ദേഹം സേനയുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളും സംരക്ഷിത വസ്ത്രങ്ങളും സജ്ജീകരിച്ചിരുന്നു, അതിൽ ബിൽറ്റ്-ഇൻ എയർബാഗുകൾ ഉണ്ടായിരുന്നെന്നും ആളുകൾ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാർ റോഡിൽ ബ്ലോക്ക് സൃഷ്ടിക്കുന്നതായും, ഇത് വലിയ തിരക്കിലേക്ക് നയിക്കുന്നുവെന്നും പൊതുവെ വിമർശനമുണ്ട്. ഇതിനിടയിലാണ് അപകട വാർത്ത എന്നുള്ളത് കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
Leave a Reply