മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വര്‍ഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. ഉന്നത ബന്ധങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം. മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവര്‍ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവര്‍ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി. മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേല്‍ ധരിച്ചിരുന്ന വാച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ ക്രൈം ബ്രാഞ്ച് മറുപടി നല്‍കുന്നില്ലെന്നും ഷാജി. പളളിയില്‍ നിന്ന് അജ്ഞാതരായ രണ്ടു പേര്‍ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ