കബഡി മൽസരത്തിലെ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സിനിമാ മേക്കപ്പ്മാന് ഏഴുവർഷം കഠിന തടവ്.
വടക്കൻപറവൂരിനടുത്തുള്ള പുത്തൻവേലിക്കരയില്‍ ദീലീപ് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മേക്കപ്പ്മാൻ രതീഷ് അമ്പാടിക്ക് പറവൂർ സെഷൻസ് കോടതി കഠിനതടവും പിഴയും വിധിച്ചത്.

2006 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൻവേലിക്കര വടക്കേടത്ത് ദിലീപ് കുമാറിനെ, വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപ് കുമാറിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുന്നിൽ വച്ചായിരുന്നു ആക്രമണം. ഇതിനു നാലുമാസം മുൻപ് കബഡി മൽസരത്തിനിടെ ദീലീപ് കുമാറും രതീഷ് അമ്പാടിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് ദീലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. സിനിമാ സെറ്റിൽ വച്ചാണ് ദിലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടിയും സംഘവും ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. രതീഷ് അമ്പാടി നടത്തിയ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായതെന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശ്രീറാം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ രണ്ടാം പ്രതി കൈതാരത്ത് വീട്ടിൽ സിജന് ഏഴുവർഷം കഠിന തടവും, ക്വട്ടേഷൻ ഏറ്റെടുത്ത നാലും അഞ്ചും പ്രതികള്‍ക്ക് ഇരുപതുവർഷം കഠിന തടവും പിഴയും വടക്കൻ പറവൂർ സെഷൻസ് കോടതി വിധിച്ചു.