സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര – സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനി ചെല്ലപ്പൻ എന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.

കോഡ് ചാമ്പ്സിന് വേണ്ട സജ്ജീകരണങ്ങളൊരുക്കി കൊണ്ട് ഹേവർഹിൽ മലയാളി അസോസിയേഷൻ്റെ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ റിജു സാമുവലും വേദിയിൽ സന്നിഹിതനായിരുന്നു. ഒക്ടോബർ 18 ന് ഉച്ച മുതൽ Thurlow Village Hall ൽ വച്ചായിരുന്നു ക്ലാസുകൾ . രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന രണ്ട് സെഷനുകളിലായി നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ഥ സംഘടനകളും യൂണിറ്റുകളുമായി സഹകരിച്ച് ഇത് അഞ്ചാം തവണയാണ് കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ട്രെയിനിംഗ് നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലാസുകളുടെ ഒടുവിൽ പഠിപ്പിച്ച വിഷയങ്ങളുമായ് ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കേറ്റും നൽകിയ ശേഷമാണ് കാര്യപരിപാടികൾ അവസാനിച്ചത്. നിങ്ങളുടെ പ്രദേശത്തും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുണ്ടെങ്കിൽ ദയവായി കൈരളി യു കെയെ സമീപിക്കുക