പ്രസാദ് ഒഴാക്കൽ

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ വ്യത്യസ്തവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി കൈരളിയുടെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജനുവരി 21നു ഒരു സംഗീത, നൃത്തസന്ധ്യ അവതരിപ്പിക്കുന്നു. നമ്മുടെ യൂണിറ്റിന്റെ പരിധിയിൽ വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു അവസരം നൽകുകയാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ ഞങ്ങളെ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.