യുകെയിലേക്ക്‌ പഠനത്തിനും ജോലിക്കുമായി വരുന്നവർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ ആധാരമാക്കി പ്രധാനമായും വിദ്യാർത്ഥികളെ യുകെ ജീവിതവും പഠന രീതികളുകളും ഇപ്പോൾ പഠിക്കുന്നവരിൽ നിന്നും മനസ്സിലാക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ സെഷനുകൾ.

വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾ, താമസിക്കുവാൻ വീടുകളും ഹോസ്റ്റലുകളും ലഭിക്കാത്ത അവസ്ഥ, ഇത്തരം സാഹചര്യങ്ങളിൽ ഉടലെടുത്ത ചില പ്രത്യേക പ്രവണതകൾ എന്നിവയൊക്കെ മനസ്സിലാക്കുവാൻ ഇത്‌ സഹായകരമാകും.

യൂണിവേഴ്സിറ്റി ജീവിതം, പഠന രീതികൾ കോഴ്സ്‌ സംബന്ധമായ ചോദ്യങ്ങൾ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക്‌ വരാൻ കാത്തിരിക്കുന്നവർക്കും, താൽപര്യമുള്ളവർക്കും, യുകെയിൽ എത്തി കോഴ്സ്‌ തുടങ്ങിയവർക്കും ഇത്‌ സഹായകരമാവും.

സാധാരണയായി വരുന്ന സംശയങ്ങളായ ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്‌, പാർട്ട്‌ ടൈം ജോലി തുടങ്ങി ഏത്‌ വിഷയത്തിലും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടാകും. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ നിതിൻ രാജ്‌ ചർച്ചയ്ക്ക്‌ നേതൃത്വം നൽകും.

ഓൺലൈൻ പ്ലാറ്റ്ഫോം സൂം വഴി നടത്തുന്ന സെഷനിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റജിസ്റ്റർ ചെയുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

https://forms.gle/H6Nvf3zBtU1zavVGA

ഇത്‌ പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്ത്‌ പുതിയതായി വരുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും സഹായിക്കണമെന്ന് കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.