സൗത്താംപ്ടൺ: സൗത്താംപ്ടണിലെ മലയാളി സമൂഹത്തിനു വിസ്മയകരമായ കലാവിരുന്ന് സമ്മാനിച്ച് കൈരളി യുകെ. കൈരളി യുകെയുടെ ഒന്നാം വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വർണ്ണശബളമായ നൃത്തസന്ധ്യ ഹാളിൽ തിങ്ങിനിറഞ്ഞ കലാപ്രേമികൾക്കു അവിസ്മരണീയ അനുഭവമായി. സൗത്താംപ്ടൺ പോർടസ്‌മൗത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഏതാണ്ട് അൻപതോളം കലാപ്രതിഭകളാണ് സ്റ്റേജിൽ ദൃശ്യവിസ്മയം തീർത്തത്.

കൈരളി യുകെ സൗത്താംപ്ടൺ & പോർടസ്‌മൗത്ത് യൂണിറ്റ് ഒന്നാം വാർഷികാഘോഷങ്ങൾ ഇക്കഴിഞ്ഞ ശനിയാഴ്ച സൗത്താംപ്ടൺ നഴ്സലിങ് വില്ലേജ് ഹാളിലാണ് അരങ്ങേറിയത്. യൂണിറ്റ് പ്രസിഡന്റ് ബിനു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ ലോക കേരളസഭ അംഗം ആഷിക് മുഹമ്മദ് നാസർ ഉദ്ഘാടനം ചെയ്തു. കൈരളി യുകെ ദേശിയ പ്രസിഡന്റ് പ്രിയ രാജൻ ചടങ്ങിൽ മുഖ്യാതിഥിയായി . യൂണിറ്റ് സെക്രട്ടറി ജോസഫ്‌ റ്റി ജോസഫ്‌ കലാപ്രതിഭകളെയും അതിഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. എ ഐ സി സെക്രട്ടറിയറ്റ് അംഗം രാജേഷ് ചെറിയാൻ , എം എ എസ് പ്രസിഡന്റ് ജെയ്‌സൺ അബ്രഹാം, സുനു ജോർജ് ( ഫ്രൻഡ്‌സ് സൗത്താംപ്ടൺ ) , നോബിൾ തെക്കേമുറി (സെക്രട്ടറി , കൈരളി യുകെ ബോൺമൗത്ത് ) , കൈരളി യൂണിറ്റ് ജോ: സെക്രട്ടറി അബി കുര്യൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു.

ചടങ്ങിന്റെ അവതാരകരായ സുമി സിനാഷ് , അഷിത ആനന്ദ് എന്നിവർ കലാപ്രതിഭകൾക്കും കാണികൾക്കും ആവേശം പകർന്നു. വേദിയിൽ മാസ്മരിക പ്രകടനവുമായി അണിനിരന്ന കലാപ്രതിഭകൾ അക്ഷരാർത്ഥത്തിൽ വേദിയിലും കാണികളിലും ആവേശത്തിരമാലകൾ തീർത്തു . പാട്ടുപാടിയും നൃത്തം ചവിട്ടിയും കാണികൾ കലാപ്രതിഭകൾക്കു മികച്ച പ്രോത്സാഹനം നൽകി. കലാസന്ധ്യക്കു കൂടുതൽ മിഴിവേകി ട്രിയോസ്‌ മ്യൂസിക്ക്‌ & മീഡിയയുടെ ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായി മേഘ വോയിസ് സൗത്താംപ്ടൺ ശബ്ദവും വെളിച്ചവും കളർ മീഡിയ ഡിജിറ്റൽ വർണ്ണമഴയും തീർത്തു കലാപ്രതിഭകൾക്കു സ്റ്റേജിൽ നിറഞ്ഞാടാനുള്ള വേദിയൊരുക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഘോഷപരിപാടികൾ വൻ വിജയമാക്കുവാൻ പ്രയത്നിച്ച കൈരളി യുകെ പ്രവർത്തകർക്കും വേദിയിൽ വിസ്മയം തീർത്ത കലാ പ്രതിഭകൾക്കും അതിഥികളായി എത്തിച്ചേർന്ന കലാപ്രേമികൾക്കും പ്രസാദ് ഒഴാക്കൽ നന്ദി പ്രകാശിപ്പിച്ചു.

പരിപാടിയെപറ്റിയുള്ള കൂടുതൽ വിവരങ്ങളും ഫോട്ടോകളും കൈരളി ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ് – https://facebook.com/story.php?story_fbid=pfbid027RPPSFLRhMsT9Q6xsa2M8DMUpAWQ7AMfdP1K6xFpEL5tEBRphW2EwbzipHA5yinyl&id=100080222307909