പ്രസാദ് ഒഴാക്കൽ
പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ യുടെ സൌതാംപ്ടൺ & പോർട്ട്സ്മൗത്ത് യൂണിറ്റ് രൂപീകരിച്ചിട്ടു ഒരു വർഷം തികയുകയാണ്. സംഘടനയുടെ ഒന്നാം വാർഷികം വിപുലമായ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു . ജനുവരി 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷപരിപാടികൾ ആരംഭിക്കും. നിലവിൽ വന്നു ഒരു വർഷത്തിനകം വൈവിധ്യമാർന്നതും ജനോപകാരപ്രദമായതുമായ നിരവധി പ്രവർത്തനങ്ങൾ ആണ് കൈരളി യൂകെ സൌതാംപ്ടൺ & പോർട്ട്സ്മൗത്ത് യൂണിറ്റ് തലത്തിലും ദേശിയ തലത്തിലും കാഴ്ചവെക്കുന്നത്.
ആഘോഷപരിപാടികളുടെ ഭാഗമായി ഇത്തവണ ഹൃദ്യമായ സംഗീതനൃത്ത സന്ധ്യ ആണ് കൈരളി ഒരുക്കുന്നത്. യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പതിലധികം കലാപ്രതിഭകൾ വേദിയിൽ അണിനിരക്കും. ഈ സംഗീത നൃത്ത സന്ധ്യയിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കൈരളി യുകെ സൗത്താംപ്ടൺ പോര്ടസ്‌മൗത് യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിൽ രുചികരമായ കേരളീയ വിഭവങ്ങളുടെ ഫുഡ്സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു
വേദി:NURSLING VILLAGE HALL, Southampton. SO16 0YL
സമയം: 5 pm – 10 pm, Saturday, 21st January 2023
Leave a Reply