നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന് കാരിക്കല്‍ നേതൃത്വം നല്കുന്ന ‘കെയ്റോസ് റിട്രീറ്റ്’ ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്വെന്ഷന് മാര്‍ച്ച് 4, 5, 6 തിയതികളില്‍ ഷെഫീല്‍ ഡിലെ സെന്റ് പാട്രിക്സ് പള്ളിയില്‍(Barnsley Road,S5 0QF) വച്ച് നടക്കുന്നു. പ്രമുഖ വചനപ്രഘോഷകന് ബ്രദര്‍.റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിക്കും.
വിശുദ്ധ കുര്‍ബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ ബിജു കുന്നക്കാട്ട് ഏവരെയും ധ്യാനത്തില്‍ സംബന്ധിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു.