മലയാളം യുകെ ന്യൂസ് ടീം

ബർമിങ്ഹാം: കലാഭവൻ നൈസ്… യുകെ മലയാളികളുടെ സുപരിചിത മുഖം.. നൃത്തവേദികളിലെ നിറസാന്നിധ്യം… മത്സരാര്‍ത്ഥിയായല്ല മറിച്ച്  നൃത്താദ്ധ്യാപകന്‍ എന്ന നിലയില്‍ രാവും പകലും എന്ന വ്യത്യാസമില്ലാതെ കുട്ടികളെ സ്റ്റേജിൽ എത്തിക്കുന്ന അനുഗ്രഹീത കലാകാരൻ.. ഏതു സ്റ്റേജ് ഷോകളും അവിസ്സ്മരണീയമാക്കുന്ന യുകെ മലയാളികളുടെ സ്വന്തം കലാഭവൻ നൈസ്.. ഏറ്റെടുക്കുന്ന ജോലി പൂർണ്ണ വിശ്വസ്തതയോടെ വിജയതീരത്തെത്തിക്കുന്നവൻ വിശ്വസ്തൻ…

എന്നാൽ നിങ്ങൾക്കെല്ലാം സന്തോഷം പകരുന്ന സന്തോഷ വാർത്തയാണ് നിങ്ങളുമായി ഞങ്ങൾ പങ്കുവെക്കുന്നത്.. ഇത്രയും നാളും ഉണ്ടായിരുന്ന ബാച്ചലർ ജീവിതം അവസാനിപ്പിച്ച് ഇന്നലെ നൈസ് വിവാഹിതനായി എന്നുള്ള സന്തോഷമാണ് നിങ്ങളെ അറിയിക്കുവാനുള്ളത്…എറണാകുളം സ്വദേശിയായ പി എ സേവ്യേർ ഫിലോമിന ദമ്പതികളുടെ പുത്രനായ നൈസ് സേവ്യർ മദ്ധ്യപ്രദേശിൽ താമസിക്കുന്ന മലയാളിയായ മിസ്സിസ് ലിസി തോമസിന്റെയും – പരേതനായ കെ കെ തോമസിന്റെയും ഏക മകളാണ് ക്ലിയോ. മലയാളിയാണെങ്കിലും ഭോപ്പാലില്‍ ആണ്  ക്ലിയോ തോമസ് ജനിച്ചു വളര്‍ന്നത്. വിവാഹത്തിന് നാലു നാള്‍ മുന്നെയാണ് നൈസിന് നാട്ടിലെത്താന്‍ സാധിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച നിശ്ചയവും പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി തിരക്കിലായിരുന്നു നൈസ്. വിവാഹ ചടങ്ങുകള്‍ക്കും മധുവിധുവിനും ശേഷം ഫെബ്രുവരി പകുതിയോടെ യുകെയിലേക്ക് മടങ്ങുവാനാണ് തീരുമാനം എന്നാണ് അറിയുന്നത്. വിസാ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ ക്ലിയോയെയും ഒപ്പം കൂട്ടും. ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പാസായ വധു ക്ലിയോ തോമസിന്റെ പഠനമെല്ലാം സിംഗപ്പൂരിലായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് എറണാകുളം ഹൈക്കോര്‍ട്ട് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന വിവാഹ ചടങ്ങില്‍ മാര്‍ ആലഞ്ചേരി പിതാവ് മുഖ്യകാര്‍മ്മികനായി. വിവാഹ ചടങ്ങില്‍ അനേകം വൈദികര്‍ സഹകാര്‍മ്മകരായും പങ്കെടുത്തു. രണ്ടു മണിക്കൂറോളം നീണ്ട ചടങ്ങുകളില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളായ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. തുടര്‍ന്ന് നൈസിന്റെ വീടായ എറണാകുളം നോര്‍ത്തിലെ പാപ്പള്ളി വീട്ടിലേക്ക് വധൂവരന്മാരെ കയറ്റുകയും വൈകിട്ട് ആറുമണി മുതല്‍ എടശ്ശേരി റിസോര്‍ട്ടില്‍ വിരുന്നു സല്‍ക്കാരം നടക്കുകയും ചെയ്തു.

[ot-video][/ot-video]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഗീതവും നൃത്തവും വര്‍ണ വിസ്മയങ്ങളും നിറഞ്ഞ ആഘോഷരാവ് ആയിരുന്നു റിസോര്‍ട്ടില്‍. സുഹൃത്തുക്കളടക്കം ആയിരത്തോളം പേരാണ് വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെയില്‍ നിന്നും 35ഓളം മലയാളികളും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രസ്തുത ചടങ്ങിൽ ബിസിഎംസി ബിർമിങ്ഹാം അസോസിയേഷൻ മെംബേർസ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

2008ല്‍ യുകെയിലെത്തിയ നൈസ് യുകെ മലയാളികള്‍ക്കിടയിലെ എല്ലാ നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമാണ്.  അടിപൊളി നൃത്തങ്ങളാണ് നൈസിന്റെ മാസ്റ്റര്‍ പീസ് എന്നു പറയാം. റാപ്പും റോക്കും ഹിപ് ഹോപും ഒക്കെ നിഴലിടുന്ന അപൂര്‍വ ചലനങ്ങളായിരിക്കും നൈസിന്റെ സൃഷ്ടിയില്‍ അരങ്ങിലെത്തുക. ആയിരത്തോളം കുട്ടികളെ നൈസ് ഇതിനോടകം നൃത്തം പഠിപ്പിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്. ആനന്ദ് ടി വി അവാർഡ് നെറ്റുകൾ, യുക്മ കലാമേളകൾ, മലയാളംയുകേ അവാർഡ് നൈറ്റ് എന്നിവക്കുവേണ്ടി അവിസ്സ്മരണീയ മുഹൂർത്തങ്ങൾ ഒരുക്കിയ നൈസിനു മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു.

[ot-video][/ot-video]