ആർദ്രയുടെ മരണം കൊലപാതകമോ? ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയുമായും നിരവധി പെണ്ണുങ്ങളുമായും ബന്ധം പുലർത്തിയിരുന്ന അമിതാബ് ഉദയ് അതിരുകടന്ന ലൈംഗിക വാസനകളുള്ള സൈക്കോ എന്നാണ് പോലീസ് പോലും വിശേഷിപ്പിക്കുന്നത്. തന്റെ ലൈംഗിക സിദ്ധിയിലും കഴിവുകളിലും അതിരു കടന്നു അഭിരമിച്ചിരുന്ന വ്യക്തിത്വമായിരുന്നു രണ്ടു മരണങ്ങളുടെ പേരില്‍ റിമാന്‍ഡിലായ റൂറല്‍ എസ്‌പി ഓഫിസിലെ ക്ലര്‍ക്കായ അമിതാബിന്റെത്.

ആര്‍ദ്ര മരിച്ച സമയം പൊലീസ് അമിതാബിന്റെ വാട്ട്‌സ് ആപ്പ് പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളും ബന്ധമുള്ള സ്ത്രീകളുടെ വിശദാശങ്ങളും ആണ് കണ്ടത്. അതിലെ വിവരങ്ങള്‍ മനസിലാക്കിയപ്പോള്‍ സ്ത്രീ വിഷയത്തില്‍ അതീവ തത്പരനാണെന്നും ആര്‍ദ്ര ചതിക്കപ്പെടുകയായിരുന്നു എന്നും പൊലീസിന് ഈ അന്വേഷണത്തില്‍ തന്നെ ബോധ്യമായിരുന്നു. ഇതുകൊണ്ടാണ് ആര്‍ദ്രയുടെ മരണശേഷം പൊലീസ് അമിതാബിന്റെ ലൈംഗിക കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ചത്.

ലൈംഗിക ബന്ധത്തില്‍ താന്‍ മിടുക്കനാണ് എന്നാണ് അന്ന് പൊലീസിനോട് അമിതാബ് തുറന്നു പറഞ്ഞത്. താന്‍ ശാരീരിക ബന്ധം പുലര്‍ത്തിയ സ്ത്രീകള്‍ മുഴുവന്‍ ഈ കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അമിതാബ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഒരു തവണ തന്നോട് ലൈംഗിക ബന്ധം പുലര്‍ത്തിയവര്‍ ആരും തന്നെ വിട്ടുപോയിട്ടില്ല. ആര്‍ദ്രയുമായി ഒരുപാട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആര്‍ദ്ര തന്നെ പ്രശംസിച്ചിട്ടുണ്ട്.

ശാരീരിക ബന്ധങ്ങള്‍ കഴിഞ്ഞാല്‍ ആര്‍ദ്രയും തന്നെ പൊക്കിപ്പറയാറുണ്ട്. കണ്‍ട്രോള്‍ ചെയ്യാന്‍ മിടുക്കന്‍ എന്നാണ് ആര്‍ദ്ര പറഞ്ഞത്-അന്ന് അമിതാബ് പൊലീസിനോട് പറഞ്ഞു. ഒരു പ്രതി എന്ന ഒരു ഫീലിങ് പോലുമില്ലാതെയാണ് അന്ന് അമിതാബ് ഇത്തരം കാര്യങ്ങളില്‍ തുറന്നു പറച്ചില്‍ നടത്തിയത്. സൈക്കിക് പ്രശ്‌നങ്ങള്‍ ഉള്ള അപകടകാരി, ഏതൊക്കെയെ ലഹരിമരുന്നുകള്‍ക്ക് അടിമ ഈ ഫീലിങ് ആണ് അന്ന് അമിതാബിനെ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസിന് മനസിലായത്. ഇതൊക്കെ തുറന്നുപറയാന്‍ ഒരു മടിയും അമിതാബ് കാണിച്ചിരുന്നില്ല.

വളരെ പെട്ടെന്ന് സ്ത്രീകളുമായി അടുക്കുന്ന സവിശേഷത അമിതാബിനു സ്വന്തമായിരുന്നു. ഈ സവിശേഷത തന്നെയാണ് സ്ത്രീകളെ അമിതാബുമായി അടുപ്പിച്ചത്. പതിനാറു വയസ്സുള്ളപ്പോഴാണ് ആര്‍ദ്രയെ അമിതാബ് വലയില്‍ വീഴ്‌ത്തുന്നത്. ഇതുപോലെ ഒട്ടനവധി പെണ്‍കുട്ടികളെയാണ് അമിതാബ് ചതിച്ചത്. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുകയും അവരില്‍ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കുകയും അമിതാബിന്റെ രീതികള്‍ തന്നെയായിരുന്നു.

ആത്മഹത്യ ചെയ്ത സൈനികന്‍ വിശാഖിന്റെ ഭാര്യയുടെ ആഭരണങ്ങളും ഇപ്രകാരം അമിതാബ് കൈവശപ്പെടുത്തിയിരുന്നു. മൈസൂര്‍ യൂണിവേഴ്സിറ്റി ഗംഗോത്രി കാമ്ബസില്‍ എംഎസ് സി ജിയോളജി വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ആര്‍ദ്രയും അമിതാബും അടുത്തിടപഴകുന്നത്. തിരുവനന്തപുരം റൂറല്‍ എസ്‌പി ഓഫീസില്‍ നിന്ന് അവധിയെടുത്താണ് ആര്‍ദ്രയുമായി അടുക്കാന്‍ വേണ്ടി മാത്രം അമിതാബ് ആർദ്രയുടെ ക്യാമ്പസിൽ എത്തിയിരുന്നു.

എന്തൊക്കെ സംഭവിച്ചാലും അമിതാബ് തന്നെ ഉപേക്ഷിക്കില്ലെന്നും, വിവാഹം കഴിക്കുമെന്നുമുള്ള ചിന്തയായിരുന്നു പ്രതിയിലേയ്ക്ക് ആർദ്രയെ പിടിച്ചുനിർത്തിയത്. വിവാഹത്തിനായി വെള്ളനാട് ഒരു മണ്ഡപം ആര്‍ദ്രയുടെ വീട്ടുകാര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കഴിഞ്ഞതിനാല്‍ വിവാഹം മുടക്കാന്‍ അമിതാബ് തന്റെ വഴികള്‍ നോക്കി. പല അടവും പയറ്റി. ഇതൊന്നും അടവുകള്‍ ആയിരുന്നെന്നു ആര്‍ദ്രയുടെ വീട്ടുകാര്‍ക്ക് മനസിലായതുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായതിനാല്‍ ഒരു മണ്ഡപത്തില്‍ വെച്ചൊന്നും വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് അമിതാബ് അറിയിച്ചത്. വരുന്നവരെ ആരെയും താന്‍ വിഷ് ചെയ്യില്ല. ആരെയും തൊഴാനും കഴിയില്ല. വേണമെങ്കില്‍ ഒരു വരന്‍ എന്ന നിലയില്‍ താന്‍ മണ്ഡപത്തില്‍ വന്നു നില്‍ക്കാം. ഇതാണ് വിവാഹാലോചനകള്‍ മുറുകി നില്‍ക്കുന്ന സമയത്ത് അമിതാബ് ആര്‍ദ്രയുടെ വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ആര്‍ദ്രയുടെ വീട്ടുകാര്‍ ബുക്ക് ചെയ്ത വിവാഹം മണ്ഡപം റദ്ദ് ചെയ്യുന്നത്.

ഇതോടെയാണ് രജിസ്റ്റര്‍ വിവാഹം എന്ന ആശയത്തിലേക്ക് ഈ വിവാഹം നീക്കുന്നത്. ആര്‍ദ്രയുടെ ജന്മദിനമായ 16 നു വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നായിരുന്നു തീരുമാനം. പക്ഷെ പിന്നീടുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ അമിതാബ് പതിവായി ആര്‍ദ്രയുമായി ഉടക്കിക്കൊണ്ടിരുന്നു. ആര്‍ദ്രയുടെ മരണദിവസവും അമിതാബ് ആര്‍ദ്രയുമായി ഉണ്ടാക്കിയിരുന്നു. അമിതാബിന്റെ അമ്മയും ഇതേ ദിവസം ആര്‍ദ്രയെ വിളിച്ച്‌ ക്ഷുഭിതയായിരുന്നു എന്ന് ആര്‍ദ്രയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ആര്‍ദ്രയുടെ മരണം.

ആര്‍ദ്രയുടെ തൂങ്ങി മരണം അത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇപ്പോഴും ബന്ധുക്കള്‍ ആരോപിക്കുന്നത്. അമിതാബിന്റെ സഹോദരിയുടെ വിവാഹം ഹൈന്ദവ ആചാര പ്രകാരമാണ് നടന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം. മകളുടെ വിവാഹം ചടങ്ങുകളോടെ നടത്തിയവര്‍ക്ക് മകന്റെ കാര്യമെത്തിയപ്പോള്‍ എതിര്‍പ്പായി. ഇതിന് കാരണം ആര്‍ദ്രയെ ഒഴിവാക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു.

ആര്‍ദ്ര തൂങ്ങി മരിക്കുന്നത് കണ്ടത് അമിതാബ് മാത്രമാണ്. ആ സമയം വീട്ടില്‍ മറ്റാരും ഇല്ല. തൂങ്ങി നില്‍ക്കുന്ന ആര്‍ദ്രയുടെ കാലുകള്‍ ഉയര്ത്തിപ്പിടിച്ച്‌ ബഹളം വെച്ചത് അമിതാബ് മാത്രമാണ്. എന്താണ് സംഭവിച്ചത് എന്ന് വീട്ടുകാര്‍ക്ക് വിവരമില്ല. ആര്‍ദ്രയുടെ ഉള്ളില്‍ വിഷവും ചെന്നിരുന്നു. അമിതാബ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കയ്യിലുള്ളത്. നീ വാ നിനക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട്. വീട്ടിലേയ്ക്ക് വാ. താന്‍ തൂങ്ങിനില്‍ക്കുന്നത് കാണാം.

ഇതാണ് ആര്‍ദ്ര പറഞ്ഞത് എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ സംഭാഷണം റെക്കോര്‍ഡഡ് അല്ല. അമിതാബ് ആണെങ്കില്‍ ഈ ഫോണ്‍ നശിപ്പിച്ചും കഴിഞ്ഞു. ഈ കേസില്‍ അമിതാബിന്റെ ഫോണ്‍ പൊലീസിനെ കസ്റ്റഡിയില്‍ ഇല്ല. താന്‍ ആ ഫോണ്‍ എറിഞ്ഞുടച്ചു എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. ആര്‍ദ്രയുടെ ഫോണ്‍ പക്ഷെ പൊലീസിന്റെ കസ്റ്റഡിയിലുമുണ്ട്.

അമിതാബിന്റെ സ്വഭാവ സവിശേഷതകളും പ്രകൃതവും മനസിലാക്കി കഴിഞ്ഞ ആര്‍ദ്രയുടെ വീട്ടുകാര്‍ ഇപ്പോള്‍ ആര്‍ദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന വിലയിരുത്തലിലേക്കും നിയമനടപടികളിലേക്കും കടക്കുകയാണ്. ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയും അമിതാബും തമ്മിലുണ്ടായിരുന്ന ബന്ധം പുറത്തറിഞ്ഞതോടെയാണ് ആർദ്രയുടെ മരണത്തിൽ ബന്ധുക്കളുടെ മനസിലെ സംശയവും ബലപ്പെടുന്നത്.