അറസ്റ്റിന് ശേഷം ദിലീപ് സിനിമകളുടെ കാര്യം എന്താകും? മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഇങ്ങനെയൊരു ചർച്ച സജീവായിരുന്നു. രാമലീലയുടെ വമ്പൻ വിജയം അതിനുള്ള ഉത്തരമായി കരുതി ദിലീപ് ക്യാമറയ്ക്കുമുന്നിലെത്തുന്നു.

നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷൻ. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം വേങ്ങരയാണ് ചിത്രീകരണം നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇനി ഈ ഭാഗം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.

ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് , സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവർക്കൊപ്പമുള്ള കോംബിനേഷൻ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.