സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യു.കെ.യിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും.

ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടെയും ക്‌നാനായ പരമ്പരാഗത വേഷവിധാനത്തിലും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിയെ എലയ്ക്കാമാല അണിയിച്ച് യു.കെ.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയും മറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ദിവ്യബലിയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയും ഓരോ ക്‌നാനായക്കാര്‍ക്കും തിലകക്കുറിയാവുകയാണ് യു.കെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍.

വെഞ്ചരിപ്പ് കര്‍മ്മത്തിനും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലും എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍രപുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.