ബലാത്സംഗക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ കേസ്. കുമാര്‍ ഹെഗ്‌ഡെ എന്ന ആള്‍ക്കെതിരേയാണ് മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. വിവാഹവാഗ്ദാനം നല്‍കി കുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് ഡിഎന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐപിസി സെക്ഷന്‍ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു, പിന്നീട് വേര്‍പിരിഞ്ഞു. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്‌ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്‌ഡെയെ പിന്നീട് വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു

ഇക്കഴിഞ്ഞ ജൂണില്‍ ഇയാള്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് 50000 രൂപ വാങ്ങി ഹെഗ്‌ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ കങ്കണയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.