ടിവി സീരിയൽ നടി രേഖ സിന്ധു കാറപകടത്തിൽ മരിച്ചു. ചെന്നൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിലാണ് നടി മരിച്ചത്. നടിക്കൊപ്പം മറ്റു മൂന്നുപേരും കാറിലുണ്ടായിരുന്നതായും ഇവരെല്ലാം മരിച്ചതായും വിവരമുണ്ട്.

ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. അപകടസ്ഥലത്തുതന്നെ നടി ഉൾപ്പെടെ നാലുപേരും മരിച്ചതായാണ് വിവരം. ചെന്നൈയിൽനിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു നടിയും സംഘവും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുപട്ടൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കന്നഡയിലും തമിഴിലും നിരവധി ടിവി ഷോകളിൽ നടി പങ്കെടുത്തിട്ടുണ്ട്. മോഡൽ കൂടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Read more.. അമ്പോ അപാര തൊലിക്കട്ടി തന്നെ!!! ആര് ഇത് ലേഡി പണ്ഡിറ്റോ, സ്വയം നായികയായി നിര്‍മാണം നടത്തിയ നടിക്കെതിരേ ട്രോളോട് ട്രോൾ