ഹെലികോപ്റ്ററില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടപടി. കന്നഡ ചാനലായ പബ്ലിക്ക് ടിവിക്കാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.

പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത നല്‍കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, 10 ദിവസത്തിനുള്ളില്‍ ചാനല്‍ മറുപടി നല്‍കണം.

ഏപ്രില്‍ 15നാണ് ചാനല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. അതും ലോക്ക് ഡൗണ്‍ ആയതിനാല്‍ ഗുരുതര പ്രശ്‌നം തന്നെ ഉണ്ടാക്കുന്ന ഒരു വാര്‍ത്തയും ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ‘ഹെലികോപ്റ്റര്‍ മണി’യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ‘ഹെലികോപ്റ്റര്‍ മണി’യില്‍ ഒരു പാളിച്ച പറ്റുകയായിരുന്നു.