കണ്ണൂർ കീരിയാട് ഇതര സംസ്ഥാനക്കാരനായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിക്കാതെ അന്വേഷണസംഘം. ഒഡീഷ സ്വദേശിയായ പ്രഭാകർ ദാസാണ് കഴിഞ്ഞദിവസം രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. സംശയമുള്ള ഒഡീഷ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.

പ്രഭാകര്‍ദാസിനൊപ്പം ഭാര്യയും രണ്ടുകുട്ടികളുമാണുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി പ്രിയയുടെ മൊഴി പ്രകാരം മോഷ്ണത്തിനിടെ നടന്ന കൊലപാതമായാണ് പൊലീസ് കേസെടുത്തത്. ലക്ഷ്മിയുടെയും മക്കളുടെയും ആഭരണങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു. പക്ഷേ പ്രഭാകറിന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ട്ടമായില്ല. ഇതോടെ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസിന് ലക്ഷ്മിയുടെ മൊഴിയില്‍ സംശയം തോന്നിയിട്ടുണ്ട്. മുഖംമൂടി ധാരികളായ അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. മറ്റ് കൊലപാതക സാധ്യതകളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അക്രമിസംഘം ഒഡീഷ സ്വദേശികള്‍തന്നെയാണെന്നാണ് പ്രാഥമികനിഗമം. ലക്ഷ്മിതന്നെയാണ് അയല്‍വാസികളെ കൊലപാതക വിവരമറിയിച്ചത്. ഉദരത്തിലേറ്റ കുത്തിനെത്തുടര്‍ന്ന് പ്രഭാകറിന്റെ കുടല്‍മാല പുറത്തുവന്നിരുന്നു. ലക്ഷ്മിക്കും പരുക്കേറ്റിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ തെളിലാളികളെ ജോലിക്കായി കണ്ണൂരില്‍ കൊണ്ടുവരുന്ന ഇടപാടും പ്രഭാകറിനുണ്ടായിരുന്നു.