സ്വന്തം മകനെ എറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യ ഭര്‍ത്താവിനെ കണ്ട് പൊട്ടിക്കരഞ്ഞു. കാമുകന്‍ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിനോട് പറയുകയുണ്ടായി. ആദ്യം ശരണ്യ പറഞ്ഞിരുന്നത് മകനെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും ആണ്.

ഇപ്പോള്‍ ശരണ്യ പറയുന്നതിങ്ങനെ.. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടില്‍ നിന്ന് താന്‍ മോഷ്ടിച്ചതെന്നും ശരണ്യ പറഞ്ഞു. കുഞ്ഞിനെ മുമ്പും കൊലപ്പെടുത്താന്‍ യുവതി ശ്രമിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ശരണ്യയുടെ മൊഴി കാമുകന്‍ നിധിന്‍ തള്ളുകയാണുണ്ടായത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും നിധിന്‍ പറഞ്ഞു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി നിധിന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു.

അതേസമയം, ഭര്‍ത്താവ് പ്രണവിനെ കണ്ട ശരണ്യ ‘എനിക്കാരുമില്ലാതായി’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പ്രണവിന്റെ സുഹൃത്ത് കൂടിയാണ് യുവതിയുടെ കാമുകനായ നിധിന്‍. നിധിനെ കണ്ടതും കുടുംബം തകര്‍ത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങിയ പ്രണവിനെ കുടെയുണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി.