ഇരുമ്പുകമ്പി വൈ​​​ദ്യു​​​തലൈ​​​നി​​​ൽ ത​​​ട്ടി അ​​​ഞ്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കൊ​​​പ്പൽ ടൗ​​​ണി​​​ലു​​​ള്ള ദേ​​​വ​​​രാ​​​ജ് അ​​​ര​​​സ് റ​​​സി​​​ഡ​​​ൻ​​​ഷൽ സ്കൂ​​​ളി​​​ലെ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ(15), ബ​​​സ​​​വ​​​രാ​​​ജ്(15), ഒ​​​ൻ​​​പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ദേ​​​വ​​​രാ​​​ജ്(14), കു​​​മാ​​​ർ(14), എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി ഗ​​​ണേ​​​ശ്(13) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ദുര ന്തം.  സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ​ പ​​​താ​​​ക ഉ​​​യ​​​ർ​​ത്താ​​നാ​​​യി സ്ഥാ​​​പി​​​ച്ച 15 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ഇ​​​രു​​​ന്പു​​​ക​​​ന്പി ബോ​​​യ്സ് ഹോ​​​സ്റ്റ​​​ലി​​​ന്‍റെ ഒ​​​ന്നാം​​​നി​​​ല​​​യി​​​ലെ ടെ​​​റ​​​സി​​​ൽ​​​ നി​​​ന്നു​​​കൊ​​​ണ്ട് മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ സ​​​മീ​​​പ​​​ത്തെ 11 കെ​​​വി ലൈ​​​നി​​​ൽ ത​​​ട്ടി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​ണ്ണു നി​​​റ​​​ച്ച വീ​​​പ്പ​​​യ്ക്കു​​​ള്ളി​​​ലാ​​​ണ് തൂ​​​ൺ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണ് ഇ​​​തു നീ​​​ക്കി​​​യ​​​ത്. തൂ​​​ൺ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു വൈ​​​ദ്യു​​​തലൈ​​​നി​​​ൽ ത​​​ട്ടി​​​യ​​​ത്. മൂ​​​ന്നു​​​പേ​​​ർ ര​​​ക്ഷി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ